നെഹ്‌റു കോളേജ് ഡോക്ടറല്‍ ഡിസെര്‍ട്ടഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കാഞ്ഞങ്ങാട്: 2022 ലെ നെഹ്‌റു കോളേജ് ഡോക്ടറല്‍ ഡിസെര്‍ട്ടഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.വിവിധ വിജ്ഞാന ശാഖകളിലായി സംസ്ഥാനത്തെ ഡോക്ടറേറ്റ് ബിരുദത്തിന് അംഗീകരിക്കപ്പെട്ട ഗവേഷണ പ്രബന്ധങ്ങള്‍ക്കാണ് അവാര്‍ഡ്. സയന്‍സ് വിഭാഗത്തില്‍ കുട്ടിക്കാനം മരിയന്‍ കോളേജ് അസി. പ്രൊഫസര്‍ ഡോ.ജിന്‍സി മോന്‍ സിറിയക്ക്,കുസാറ്റിലെ സ്‌കൂള്‍ ഓഫ് എന്‍വയര്‍മെന്റല്‍ സയന്‍സ് ഗവേഷണ വിദ്യാര്‍ഥി ഡോ.സി.ബി അമ്പിളി എന്നിവര്‍ അര്‍ഹരായി.മാനവിക ശാസ്ത്ര വിഭാഗത്തില്‍ കോട്ടയം സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിലെ ഡോ.ഫെബിന്‍ കുര്യാക്കോസ്, സാഹിത്യ വിഭാഗത്തില്‍ കോഴിക്കോട് സര്‍വ കലാശാലയിലെ ഗവേഷണ വിദ്യാര്‍ഥി ഡോ.ആര്‍.രശ്മി, കൊമേഴ്‌സ് […]

കാഞ്ഞങ്ങാട്: 2022 ലെ നെഹ്‌റു കോളേജ് ഡോക്ടറല്‍ ഡിസെര്‍ട്ടഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.വിവിധ വിജ്ഞാന ശാഖകളിലായി സംസ്ഥാനത്തെ ഡോക്ടറേറ്റ് ബിരുദത്തിന് അംഗീകരിക്കപ്പെട്ട ഗവേഷണ പ്രബന്ധങ്ങള്‍ക്കാണ് അവാര്‍ഡ്. സയന്‍സ് വിഭാഗത്തില്‍ കുട്ടിക്കാനം മരിയന്‍ കോളേജ് അസി. പ്രൊഫസര്‍ ഡോ.ജിന്‍സി മോന്‍ സിറിയക്ക്,കുസാറ്റിലെ സ്‌കൂള്‍ ഓഫ് എന്‍വയര്‍മെന്റല്‍ സയന്‍സ് ഗവേഷണ വിദ്യാര്‍ഥി ഡോ.സി.ബി അമ്പിളി എന്നിവര്‍ അര്‍ഹരായി.മാനവിക ശാസ്ത്ര വിഭാഗത്തില്‍ കോട്ടയം സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിലെ ഡോ.ഫെബിന്‍ കുര്യാക്കോസ്, സാഹിത്യ വിഭാഗത്തില്‍ കോഴിക്കോട് സര്‍വ കലാശാലയിലെ ഗവേഷണ വിദ്യാര്‍ഥി ഡോ.ആര്‍.രശ്മി, കൊമേഴ്‌സ് വിഭാഗത്തില്‍ കണ്ണൂര്‍ സര്‍വകലാശാല ഗവേഷണ വിദ്യാര്‍ഥി ഡോ.കെ. വി സനുജ എന്നിവരും അര്‍ഹരാ യി. നെഹ്‌റു കോളേജിലെ അധ്യാപികമാരായിരുന്ന ഡോ. എ.ജെ റെജീന,ഡോ.കെ.കെ ഗീത എന്നിവരുടെ സ്മരണയ്ക്കാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. 5001 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. പത്ര സമ്മേളനത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ.വി മുരളി, അധ്യാപകരായ ഡോ.എന്‍.ജി ശാലിനി,ഡോ.എ.മോഹനന്‍, ഡോ.ടി.ദിനേശന്‍ സംബന്ധിച്ചു.

Related Articles
Next Story
Share it