ദുബായ്: പ്ലസ്ടു പരിക്ഷയില്‍ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളില്‍ നിന്ന് കോമേഴ്സില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി യു.എ.ഇ ഗവണ്മെന്റ് പ്രമുഖര്‍ക്ക് നല്കുന്ന ഗോള്‍ഡന്‍ വിസ കരസ്ഥമാക്കി നാടിന് അഭിമാനമായി മാറിയ നേഹ ഹുസൈനെ ദുബായ് മലബാര്‍ കലാ സാംസ്കാരിക വേദി സ്വര്‍ണ മെഡല്‍ നല്കി അനുമോദിച്ചു. അല്‍ ബറായിലെ വുമണ്‍സ് അസോസിയേഷനില്‍ നടന്ന ചടങ്ങില്‍ അറബ് പ്രമുഖറടക്കം സംബന്ധിച്ചു. മഞ്ചേശ്വരം എം.എല്‍.എ എ.കെ. എം. അഷ്റഫ് മുഖ്യാതിഥിയായിരുന്നു. ജനറല്‍ കണ്‍വീനര്‍ അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു. ഹുസൈന് പടിഞ്ഞാറിന്റെയും ആയിഷ പാണളത്തിന്റെയും മകളാണ് നേഹ.