തിരുവനന്തപുരം: ആര് എസ് എസ്-സിപിഎം സമാധാന ചര്‍ച്ച രഹസ്യമായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സത്സംഗ് ഫൗണ്ടേഷന് മേധാവി ശ്രീം എമ്മിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ച നിയമസഭയിലടക്കം വെളിപ്പെടുത്തിയതാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജീവനുകള്‍ രക്ഷപ്പെടണമെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് ആര് എസ് എസ്- സി പി എം ഉഭയകക്ഷി ചര്‍ച്ച നടന്നത്. സര്‍വകക്ഷി യോഗത്തിലെ അഭിപ്രായമനുസരിച്ചാണ് ഉഭയകക്ഷി ചര്‍ച്ചയെന്ന നിലപാടിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ചര്‍ച്ച നടത്താമെന്ന് പറഞ്ഞ് ശ്രീ എം തങ്ങളെ സമീപിക്കുകയായിരുന്നു. അദ്ദേഹം മുന്‍കൈ എടുത്താണ് ചര്‍ച്ച നടന്നത്. അതേസമയം, ആര് എസ് എസുമായി രഹസ്യ രാഷ്ട്രീയ ബന്ധങ്ങള്‍ ഉണ്ടായിരുന്നത് കോണ്‍ഗ്രസിനായിരുന്നുവെന്നും പിണറായി പറഞ്ഞു. രാജീവ് ഗാന്ധിയുടെ കാലത്ത് ആര് എസ് എസ് തലവനോട് രാഷ്ട്രീയ പിന്തുണ ആവശ്യപ്പെട്ടതും അയോധ്യയില്‍ ശിലാന്യാസം നടന്നതുമൊക്കെ മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.