മെഡിക്കല്‍ കോളേജില്‍ നിന്ന് രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് ഇബ്രാഹിമിനെ സ്വന്തമാക്കാനാണെന്ന് നീതു

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് രണ്ടുദിവസം മാത്രം പ്രായമായ കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തി പൊലീസ്. ടിക്‌ടോക്ക് വഴി പരിചയപ്പെട്ട കളമശ്ശേരി എച്ച്.എം.ടി കോളനിയിലെ ഇബ്രാഹിം ബാദുഷയെ സ്വന്തമാക്കാന്‍ വേണ്ടിയാണ് താന്‍ ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നതെന്നാണ് കേസില്‍ അറസ്റ്റിലായ വണ്ടിപെരിയാര്‍ വലിയതറയില്‍ നീതു രാജിന്റെ മൊഴി. നീതുരാജിന്റെ ഭര്‍ത്താവ് ഗള്‍ഫിലായിരുന്നു. എന്നാല്‍ താന്‍ വിവാഹ മോചിതയാണെന്നാണ് ഇബ്രാഹിമിനോട് പറഞ്ഞത്. താന്‍ ഗര്‍ഭിണിയായ കാര്യം നീതു ഭര്‍ത്താവിനെയും ഇബ്രാഹിമിനെയും അറിയിച്ചിരുന്നു. എന്നാല്‍ ഗര്‍ഭം അലസിപ്പിച്ച […]

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് രണ്ടുദിവസം മാത്രം പ്രായമായ കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തി പൊലീസ്. ടിക്‌ടോക്ക് വഴി പരിചയപ്പെട്ട കളമശ്ശേരി എച്ച്.എം.ടി കോളനിയിലെ ഇബ്രാഹിം ബാദുഷയെ സ്വന്തമാക്കാന്‍ വേണ്ടിയാണ് താന്‍ ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നതെന്നാണ് കേസില്‍ അറസ്റ്റിലായ വണ്ടിപെരിയാര്‍ വലിയതറയില്‍ നീതു രാജിന്റെ മൊഴി.
നീതുരാജിന്റെ ഭര്‍ത്താവ് ഗള്‍ഫിലായിരുന്നു. എന്നാല്‍ താന്‍ വിവാഹ മോചിതയാണെന്നാണ് ഇബ്രാഹിമിനോട് പറഞ്ഞത്. താന്‍ ഗര്‍ഭിണിയായ കാര്യം നീതു ഭര്‍ത്താവിനെയും ഇബ്രാഹിമിനെയും അറിയിച്ചിരുന്നു. എന്നാല്‍ ഗര്‍ഭം അലസിപ്പിച്ച കാര്യം ഭര്‍ത്താവിനെ മാത്രമേ അറിയിച്ചുള്ളൂ, ഇബ്രാഹിമിനോട് മറച്ചുവെച്ചു. വിവരമറിഞ്ഞാല്‍ ഇബ്രാഹിം ബന്ധത്തില്‍ നിന്ന് പിന്മാറുമെന്ന് നീതു ഭയന്നിരുന്നു. ഗര്‍ഭത്തിന് ഉത്തരവാദി ഭര്‍ത്താവാണെന്നാണ് നീതു ഭര്‍ത്താവിനോട് പറഞ്ഞത്. എന്നാല്‍ ഇബ്രാഹിമിനോടാവട്ടെ കുഞ്ഞ് ഇബ്രാഹിമിന്റേതാണെന്നും പറഞ്ഞു.
കുട്ടിയെ നീതു തട്ടിയെടുത്തത് ഇബ്രാഹിമിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ വേണ്ടിയാണെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു. ബാദുഷ വിവാഹ വാഗ്ദാനം നല്‍കിയിരുന്നുവെങ്കിലും മറ്റൊരു വിവാഹത്തിന് ശ്രമിക്കുന്നതായി നീതി അറിഞ്ഞു. ഇബ്രാഹിമിന്റെ കുഞ്ഞാണെന്ന് വരുത്താന്‍ വേണ്ടി മെഡിക്കല്‍ കോളേജില്‍ നിന്ന് കുട്ടിയെ തട്ടിയെടുത്തത്. എന്നാല്‍ പൊലീസിന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍ നീതുവിന്റെ പദ്ധതികള്‍ തകര്‍ത്തു. തട്ടിക്കൊണ്ടുപോയതിന് തൊട്ടുപിന്നാലെ പൊലീസ് കുഞ്ഞിനെ കണ്ടെത്തുകയും നീതുവിനേയും ഇബ്രാഹിമിനേയും അറസ്റ്റ് ചെയ്യുകയും ചെയ്തു. നീതുവില്‍ നിന്ന് ഇബ്രാഹിം 30 ലക്ഷം രൂപയും സ്വര്‍ണ്ണവും വാങ്ങിയിരുന്നുവെന്നും ഇത് തിരികെ വാങ്ങാന്‍ ആയിരുന്നു നീതുവിന്റെ പദ്ധതിയെന്നും പൊലീസ് വ്യക്തമാക്കി. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ മറ്റു റാക്കറ്റുകളില്ലെന്നും നീതു തനിച്ചായിരുന്നുവെന്നും കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ പറഞ്ഞു.
ഇന്നലെ ഉച്ചക്ക് മൂന്നരയോടെയാണ് നഴ്‌സിന്റെ വേഷത്തിലെത്തിയ നീതു ചികിത്സക്ക് എന്ന പേരില്‍ കുഞ്ഞിനെ അമ്മയില്‍ നിന്നും വാങ്ങി കടന്നുകളഞ്ഞതും പൊലീസിന്റെ പിടിയിലായതും.

Related Articles
Next Story
Share it