നീതുകൃഷ്ണ വധം; ഭര്‍ത്താവ് തിരുവനന്തപുരത്ത് പിടിയില്‍

ബദിയടുക്ക: ബദിയടുക്ക ഏല്‍ക്കാനയില്‍ കൊല്ലം കൊട്ടിയം കനിയതോട് മുഖത്തല നീതുഭവനിലെ രാധാകൃഷ്ണന്റെ മകള്‍ നീതു കൃഷ്ണ(28)യെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ പോയ ഭര്‍ത്താവ് തിരുവനന്തപുരത്ത് പൊലീസിന്റെ പിടിയിലായതായി അറിയുന്നു.വയനാട് വൈത്തിരിയിലെ ആന്റോ സെബാസ്റ്റ്യ(40)നാണ് പൊലീസിന്റെ പിടിയിലായത്. ആന്റോ തിരുവനന്തപുരം തമ്പാനൂരില്‍ ഉള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘം ഇന്നലെ അങ്ങോട്ടുപോയിരുന്നു. സൈബര്‍ ക്രൈം ഇന്‍സ്പെക്ടര്‍ കെ പ്രേംസദന്റെ നേതൃത്വത്തിലാണ് ഈ കേസില്‍ അന്വേഷണം നടത്തുന്നത്.സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി തമ്പാനൂരിലുണ്ടെന്ന് വ്യക്തമായത്. പ്രതിയെ […]

ബദിയടുക്ക: ബദിയടുക്ക ഏല്‍ക്കാനയില്‍ കൊല്ലം കൊട്ടിയം കനിയതോട് മുഖത്തല നീതുഭവനിലെ രാധാകൃഷ്ണന്റെ മകള്‍ നീതു കൃഷ്ണ(28)യെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ പോയ ഭര്‍ത്താവ് തിരുവനന്തപുരത്ത് പൊലീസിന്റെ പിടിയിലായതായി അറിയുന്നു.
വയനാട് വൈത്തിരിയിലെ ആന്റോ സെബാസ്റ്റ്യ(40)നാണ് പൊലീസിന്റെ പിടിയിലായത്. ആന്റോ തിരുവനന്തപുരം തമ്പാനൂരില്‍ ഉള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘം ഇന്നലെ അങ്ങോട്ടുപോയിരുന്നു. സൈബര്‍ ക്രൈം ഇന്‍സ്പെക്ടര്‍ കെ പ്രേംസദന്റെ നേതൃത്വത്തിലാണ് ഈ കേസില്‍ അന്വേഷണം നടത്തുന്നത്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി തമ്പാനൂരിലുണ്ടെന്ന് വ്യക്തമായത്. പ്രതിയെ ഇന്ന് വൈകിട്ട് ജില്ലാ പൊലീസ് ആസ്ഥാനത്ത് ഹാജരാക്കും. ബദിയടുക്ക ഏല്‍ക്കാന മഞ്ഞിക്കളയിലെ ഷാജിയുടെ റബര്‍ തോട്ടത്തിലെ വീട്ടിലാണ് കഴിഞ്ഞ ദിവസം വൈകിട്ട് നീതുവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. കൈകാലുകള്‍ തുണിയില്‍ കെട്ടിയിട്ട നിലയിലും തലയാകെ തുണി കൊണ്ട് മൂടിയ നിലയിലും ആയിരുന്നതിനാല്‍ മരണം കൊലപാതകമാണെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. സംഭവത്തിന് ശേഷം ഭര്‍ത്താവ് മുങ്ങിയതും സംശയത്തിനിട നല്‍കി. അതേ സമയം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ യഥാര്‍ഥ മരണകാരണം പുറത്തുവരികയുള്ളൂ.

Related Articles
Next Story
Share it