നീതുകൃഷ്ണവധം; ഭര്‍ത്താവിനെ കൊല നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്തു

ബദിയടുക്ക: കൊല്ലം കൊട്ടിയം കനിയതോട് മുഖത്തല നീതുഭവനിലെ രാധാകൃഷ്ണന്റെ മകള്‍ നീതു കൃഷ്ണ(28)യെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്നതിനിടെ തിരുവനന്തപുരത്ത് പിടിയിലായ ഭര്‍ത്താവിനെ പൊലീസ് ബദിയടുക്കയില്‍ എത്തിച്ച് കൊല നടന്ന വീട്ടില്‍ തെളിവെടുത്തു. വയനാട് വൈത്തിരിയിലെ ആന്റോ സെബാസ്റ്റ്യ(40)നെ ഇന്നലെ രാത്രിയാണ് ബദിയടുക്കയിലെത്തിച്ചത്. തുടര്‍ന്ന് നീതുകൃഷ്ണ കൊല്ലപ്പെട്ട വീട്ടിലേക്ക് കൊണ്ടുപോവുകയും തെളിവെടുപ്പ് നടത്തുകയുമായിരുന്നു. ഇതിന് ശേഷം പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കാസര്‍കോട്ടെക്ക് കൊണ്ടുപോയി. ആന്റോയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് […]

ബദിയടുക്ക: കൊല്ലം കൊട്ടിയം കനിയതോട് മുഖത്തല നീതുഭവനിലെ രാധാകൃഷ്ണന്റെ മകള്‍ നീതു കൃഷ്ണ(28)യെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്നതിനിടെ തിരുവനന്തപുരത്ത് പിടിയിലായ ഭര്‍ത്താവിനെ പൊലീസ് ബദിയടുക്കയില്‍ എത്തിച്ച് കൊല നടന്ന വീട്ടില്‍ തെളിവെടുത്തു. വയനാട് വൈത്തിരിയിലെ ആന്റോ സെബാസ്റ്റ്യ(40)നെ ഇന്നലെ രാത്രിയാണ് ബദിയടുക്കയിലെത്തിച്ചത്. തുടര്‍ന്ന് നീതുകൃഷ്ണ കൊല്ലപ്പെട്ട വീട്ടിലേക്ക് കൊണ്ടുപോവുകയും തെളിവെടുപ്പ് നടത്തുകയുമായിരുന്നു. ഇതിന് ശേഷം പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കാസര്‍കോട്ടെക്ക് കൊണ്ടുപോയി. ആന്റോയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കും. സൈബര്‍ ക്രൈം ഇന്‍സ്പെക്ടര്‍ കെ. പ്രേംസദന്റെ നേതൃത്വത്തിലാണ് ഈ കേസില്‍ അന്വേഷണം നടത്തുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതി തിരുവനന്തപുരത്തെ തമ്പാനൂരിലുണ്ടെന്ന് വ്യക്തമായിരുന്നു. പൊലീസ് സംഘം സെബാസ്റ്റ്യനെ തമ്പാനൂരില്‍ നിന്നാണ് പിടികൂടിയത്. ഇക്കഴിഞ്ഞ ബുധനാഴ്ച ബദിയടുക്ക ഏല്‍ക്കാന മഞ്ഞിക്കളയിലെ ഷാജിയുടെ റബര്‍ തോട്ടത്തിലെ വീട്ടിലാണ് നീതുവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയിരുന്നത്. ഷാജിയുടെ റബ്ബര്‍തോട്ടത്തില്‍ ടാപ്പിങ്ങ് ജോലിക്കാണ് രണ്ടുപേരും വന്നത്. തലക്കടിച്ചും കഴുത്ത് ഞെരിച്ചുമാണ് നീതുവിനെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ആന്റോ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it