കാസര്‍കോട്: എം.ജി റോഡിലെ നീതി മെഡിക്കല്‍ സ്റ്റോര്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. തളങ്കര ബാങ്കോട് ബി.എ. മന്‍സിലിലെ സച്ചു എന്ന ശംസുദ്ദീന്‍ ആണ് അറസ്റ്റിലായത്. കാസര്‍കോട് എസ്.ഐ വിഷ്ണു പ്രസാദ്, ചന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മെയ് 17നാണ് നീതി മെഡിക്കല്‍ സ്റ്റോര്‍ കുത്തിത്തുറന്ന് 13,500 രൂപ കവര്‍ന്നത്. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതി നാട്ടിലെത്തിയതായുള്ള വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനക്കിടെയാണ് പിടിയിലായത്. എ.എസ്.ഐ ജോസഫ്, സിവില്‍ പൊലീസ് ഓഫീസര്‍ ബിജോഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.