രാജ്യത്തിന് അത്‌ലറ്റിക്‌സില്‍ ചരിത്രത്തിലാദ്യമായി ഒരു സ്വര്‍ണ മെഡല്‍; ജാവലിന്‍ ത്രോയില്‍ പൊന്നണിഞ്ഞ് നീരജ് ചോപ്ര

ടോക്യോ: അത്‌ലറ്റിക്‌സില്‍ ചരിത്രത്തിലാദ്യമായി സ്വര്‍ണമെഡല്‍ നേടി ഇന്ത്യ. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയാണ് സ്വര്‍ണം നേടിയത്. 2008ല്‍ ഷൂട്ടിംഗില്‍ അഭിനവ് ബിന്ദ്ര നേടിയ സ്വര്‍ണം മാത്രമാണ് നൂറ്റാണ്ട് ചരിത്രമുള്ള ഒളിമ്പിക്‌സില്‍ വ്യക്തികത ഇനത്തില്‍ ഇന്ത്യക്കുള്ളത്. 87.58 മീറ്റര്‍ എന്ന ദൂരം എറിഞ്ഞാണ് നീരജ് രാജ്യത്തിന്റെ അഭിമാനമായത്. ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ എറിഞ്ഞ നീരജ് രണ്ടാം ശ്രമത്തില്‍ മെച്ചപ്പെടുത്തി. പിന്നീടുള്ള ശ്രമങ്ങളില്‍ 87.58 മീറ്റര്‍ എന്ന ദൂരം മറികടക്കാന്‍ താരത്തിന് കഴിഞ്ഞില്ലെങ്കിലും എതിരാളികളും ഈ ദുരത്തിനൊപ്പം എത്തിയില്ല. […]

ടോക്യോ: അത്‌ലറ്റിക്‌സില്‍ ചരിത്രത്തിലാദ്യമായി സ്വര്‍ണമെഡല്‍ നേടി ഇന്ത്യ. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയാണ് സ്വര്‍ണം നേടിയത്. 2008ല്‍ ഷൂട്ടിംഗില്‍ അഭിനവ് ബിന്ദ്ര നേടിയ സ്വര്‍ണം മാത്രമാണ് നൂറ്റാണ്ട് ചരിത്രമുള്ള ഒളിമ്പിക്‌സില്‍ വ്യക്തികത ഇനത്തില്‍ ഇന്ത്യക്കുള്ളത്. 87.58 മീറ്റര്‍ എന്ന ദൂരം എറിഞ്ഞാണ് നീരജ് രാജ്യത്തിന്റെ അഭിമാനമായത്. ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ എറിഞ്ഞ നീരജ് രണ്ടാം ശ്രമത്തില്‍ മെച്ചപ്പെടുത്തി. പിന്നീടുള്ള ശ്രമങ്ങളില്‍ 87.58 മീറ്റര്‍ എന്ന ദൂരം മറികടക്കാന്‍ താരത്തിന് കഴിഞ്ഞില്ലെങ്കിലും എതിരാളികളും ഈ ദുരത്തിനൊപ്പം എത്തിയില്ല.

അതേസമയം 2017ലെ ലോക ചാമ്പ്യനും ടോക്യോയില്‍ സ്വര്‍ണം നേടാന്‍ ഏറ്റവുമധികം സാധ്യത കല്പിക്കപ്പെട്ടിരുന്ന ജര്‍മനിയുടെ ജൊഹനാസ് വെറ്റര്‍ ഫൈനലില്‍ ആദ്യ എട്ട് സ്ഥാനങ്ങള്‍ക്ക് പുറത്തായാണ് മത്സരം അവസാനിപ്പിച്ചത്. യോഗ്യത റൗണ്ടില്‍ നിറം മങ്ങിയിരുന്നെങ്കിലും ഫൈനലില്‍ ജര്‍മന്‍ താരം തന്റെ മികവിലേക്ക് എത്തുമെന്നും യോഗ്യത റൗണ്ടില്‍ ഒന്നാമത് എത്തിയ നീരജ് ചോപ്രക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നും ഏവരും കരുതിയിരുന്നു. എന്നാല്‍ ഫൈനലില്‍ 82.52 മീറ്റര്‍ ആയിരുന്നു താരത്തിന്റെ മികച്ച പ്രകടനം.

Related Articles
Next Story
Share it