നീലകണ്ഠന്റെ കൊല 200 രൂപയെ ചൊല്ലിയെന്ന് സംശയം; പൊലീസ് ബംഗളൂരുവില്‍

കാഞ്ഞങ്ങാട്: രാവണേശ്വരം നമ്പ്യാരടുക്കത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ഗണേശിനെ തേടി പൊലീസ് ബംഗളൂരുവിലേക്ക് പോയി. സുശീല ഗോപാലന്‍ നഗറിലെ നിര്‍മ്മാണതൊഴിലാളി നീലകണ്ഠനാണ് കൊല്ലപ്പെട്ടത്. കൂടെ താമസിച്ചിരുന്ന സഹോദരീ ഭര്‍ത്താവ് ഗണേശനെ അന്വേഷിച്ചാണ് പൊലീസ് ബംഗളൂരുവിലേക്ക് പോയത്. ഇന്നലെ രാവിലെ മുതല്‍തന്നെ ഗണേശനെ കാണാതായിരുന്നു. അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ വി. മുകുന്ദന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഗണേശന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. 200 രൂപയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. നീലകണ്ഠന്റെ മരുമകന്‍ […]

കാഞ്ഞങ്ങാട്: രാവണേശ്വരം നമ്പ്യാരടുക്കത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ഗണേശിനെ തേടി പൊലീസ് ബംഗളൂരുവിലേക്ക് പോയി. സുശീല ഗോപാലന്‍ നഗറിലെ നിര്‍മ്മാണതൊഴിലാളി നീലകണ്ഠനാണ് കൊല്ലപ്പെട്ടത്. കൂടെ താമസിച്ചിരുന്ന സഹോദരീ ഭര്‍ത്താവ് ഗണേശനെ അന്വേഷിച്ചാണ് പൊലീസ് ബംഗളൂരുവിലേക്ക് പോയത്. ഇന്നലെ രാവിലെ മുതല്‍തന്നെ ഗണേശനെ കാണാതായിരുന്നു. അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ വി. മുകുന്ദന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഗണേശന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. 200 രൂപയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. നീലകണ്ഠന്റെ മരുമകന്‍ ഇവരുടെ കൂടെ ജോലിക്ക് പോയിരുന്നു. മരുമകന് 600 രൂപ കൂലി നല്‍കുന്നതിന് പകരം 400 രൂപയാണ് നല്‍കിയത്. ഗണേശന്‍ 200 രൂപ പിടിച്ചുവച്ചുവെന്നാണ് പറയുന്നത്. ഇതേച്ചൊല്ലി വാക്ക് തര്‍ക്കം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇതാണ് കൊലയില്‍ കലാശിച്ചത്.

Related Articles
Next Story
Share it