അമിത ആത്മവിശ്വാസം വേണ്ടെന്ന് പ്രധാനമന്ത്രി; പരിശോധന വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

ന്യൂഡെല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അമിത ആത്മവിശ്വാസം ആര്‍ക്കും വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ വര്‍ധിപ്പിക്കണമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ തിരിക്കണം. മാസ്‌ക് നിര്‍ബന്ധമാക്കണം. കോവിഡ് കേസുകള്‍ വര്‍ധിക്കാതിരിക്കാന്‍ ശ്രമിക്കണം. വാക്‌സിന്‍ ഉപയോഗം കൃത്യമായിരിക്കണം, ചെറിയ നഗരങ്ങളിലടക്കം പരിശോധന വര്‍ധിപ്പിക്കണം. പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തെ ഏറ്റവും […]

ന്യൂഡെല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അമിത ആത്മവിശ്വാസം ആര്‍ക്കും വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ വര്‍ധിപ്പിക്കണമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം.

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ തിരിക്കണം. മാസ്‌ക് നിര്‍ബന്ധമാക്കണം. കോവിഡ് കേസുകള്‍ വര്‍ധിക്കാതിരിക്കാന്‍ ശ്രമിക്കണം. വാക്‌സിന്‍ ഉപയോഗം കൃത്യമായിരിക്കണം, ചെറിയ നഗരങ്ങളിലടക്കം പരിശോധന വര്‍ധിപ്പിക്കണം. പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന കോവിഡ് നിരക്കാണ് കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്ത് രേഖപ്പെടുത്തുന്നത്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്.

Related Articles
Next Story
Share it