നായന്മാര്‍മൂലയില്‍ മേല്‍പാലം വേണം: സത്യഗ്രഹ സമരം 14-ാം ദിവസത്തില്‍

നായന്മാര്‍മൂല: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നായന്മാര്‍മൂലയില്‍ അനുവദിച്ച നിര്‍ദ്ദിഷ്ട സി.യു.പി അടിപ്പാതക്ക് പകരം മേല്‍പാലം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നടത്തി വരുന്ന റിലേ സത്യഗ്രഹം 14-ാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ റഹ്മാനിയ നഗര്‍ ജുമാ മസ്ജിദ് ജമാഅത്ത് കമ്മിറ്റി സമരത്തിന് നേതൃത്വം നല്‍കി. വൈസ് പ്രസിഡണ്ട് അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. സംയുക്ത ജമാഅത്ത് സെക്രട്ടറി കെ.ബി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡണ്ട് ജവാദ് പുത്തൂര്‍, ജമാഅത്ത് ഖതീബ് ഉമറുല്‍ ഫാറൂഖ് […]

നായന്മാര്‍മൂല: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നായന്മാര്‍മൂലയില്‍ അനുവദിച്ച നിര്‍ദ്ദിഷ്ട സി.യു.പി അടിപ്പാതക്ക് പകരം മേല്‍പാലം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നടത്തി വരുന്ന റിലേ സത്യഗ്രഹം 14-ാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ റഹ്മാനിയ നഗര്‍ ജുമാ മസ്ജിദ് ജമാഅത്ത് കമ്മിറ്റി സമരത്തിന് നേതൃത്വം നല്‍കി. വൈസ് പ്രസിഡണ്ട് അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. സംയുക്ത ജമാഅത്ത് സെക്രട്ടറി കെ.ബി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡണ്ട് ജവാദ് പുത്തൂര്‍, ജമാഅത്ത് ഖതീബ് ഉമറുല്‍ ഫാറൂഖ് അസ്ഹരി, ബദ്‌റുദ്ദീന്‍ ചെങ്കള, ഖാദര്‍ പാലോത്ത്, എന്‍.എം. ഇബ്രാഹിം, ജമാല്‍ ദാരിമി, എന്‍.എ. താഹിര്‍, എന്‍.എം. അബൂബക്കര്‍, ബദ്‌റുദ്ദീന്‍, എ.എല്‍. അസ്ലം, എ. മുഹമ്മദ് സജാദ്, അബ്ദുല്‍ അസീസ് ഹക്കീം, ടി.കെ. നൗഷാദ്, അബ്ദുല്‍ റഹ്മാന്‍, പി.എ മുഹമ്മദ്, കെ.എം. അബൂബക്കര്‍, സിദ്ദിഖ്, മനാഫ്, മുഹമ്മദ് അലി ചൂരി, അബ്ദുല്‍ കാദര്‍ ബാഫഖി നഗര്‍ പ്രസംഗിച്ചു.
നായന്മാര്‍മൂല: സമരത്തിന്റെ പന്ത്രണ്ടാം ദിവസം പി.ബി. അച്ചു അധ്യക്ഷത വഹിച്ചു. എസ്. റഫീഖ് ഉദ്ഘാടനം ചെയ്തു. എന്‍.എം. ഇബ്രാഹിം, അഷ്‌റഫ് നാല്‍ത്തടുക്ക, എ.എല്‍. അസ്ലം, എന്‍.എ. താഹിര്‍, വൈ. ഹാരിസ്, മുജീബ് തോക്ക്, ഷെഫീഖ് ക്ലര്‍ക്ക്, ഇഖ്ബാല്‍ കല്ലുവളപ്പില്‍, ഖലീല്‍ പാലോത്ത്, വൈ സുലൈമാന്‍, എന്‍.എം. സിദ്ദീഖ് പ്രസംഗിച്ചു.

Related Articles
Next Story
Share it