ശമ്പളം വര്‍ധിപ്പിക്കാന്‍ വേണ്ടിയുള്ള സമരം നിയമ വിരുദ്ധമെന്ന് കോടതി; പ്രതിഷേധിച്ച് 3000ഓളം ജൂനിയര്‍ ഡോക്ടര്‍മാര്‍ രാജിവെച്ചു
ഭോപാല്‍: ശമ്പളം വര്‍ധിപ്പിക്കാന്‍ വേണ്ടിയുള്ള സമരം നിയമ വിരുദ്ധമെന്ന ഭോപാല്‍ ഹൈക്കോടതിയുടെ വിധിക്ക് പിന്നാലെ 3000ഓളം ജൂനിയര്‍ ഡോക്ടര്‍മാര്‍ രാജിവെച്ചു. സംസ്ഥാനത്തെ ആറ് മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള 3000ഓളം ജൂനിയര്‍ ഡോക്ടര്‍മാരാണ് തങ്ങളുടെ സ്ഥാനങ്ങളില്‍ നിന്നും രാജിവച്ചത്. നാലുദിവസത്തോളമായി മദ്ധ്യപ്രദേശിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിവരുന്ന സമരം നിയമ വിരുദ്ധമാണെന്നും ഉടന്‍ തന്നെ ജോലിയില്‍ പ്രവേശിക്കണമെന്നുമുള്ള ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് രാജി. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് സമരംചെയ്യുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. ശമ്പളവര്‍ദ്ധനവ്, കൊവിഡ് ബാധിച്ചാല്‍ തങ്ങള്‍ക്കും തങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും […]

ഭോപാല്‍: ശമ്പളം വര്‍ധിപ്പിക്കാന്‍ വേണ്ടിയുള്ള സമരം നിയമ വിരുദ്ധമെന്ന ഭോപാല്‍ ഹൈക്കോടതിയുടെ വിധിക്ക് പിന്നാലെ 3000ഓളം ജൂനിയര്‍ ഡോക്ടര്‍മാര്‍ രാജിവെച്ചു. സംസ്ഥാനത്തെ ആറ് മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള 3000ഓളം ജൂനിയര്‍ ഡോക്ടര്‍മാരാണ് തങ്ങളുടെ സ്ഥാനങ്ങളില്‍ നിന്നും രാജിവച്ചത്. നാലുദിവസത്തോളമായി മദ്ധ്യപ്രദേശിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിവരുന്ന സമരം നിയമ വിരുദ്ധമാണെന്നും ഉടന്‍ തന്നെ ജോലിയില്‍ പ്രവേശിക്കണമെന്നുമുള്ള ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് രാജി.
വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് സമരംചെയ്യുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. ശമ്പളവര്‍ദ്ധനവ്, കൊവിഡ് ബാധിച്ചാല്‍ തങ്ങള്‍ക്കും തങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും സൗജന്യ ചികിത്സ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല.
മൂന്നാംവര്‍ഷത്തേക്കുളള എന്റോള്‍മെന്റ് മദ്ധ്യപ്രദേശ് സര്‍ക്കാര്‍ നേരത്തെ തന്നെ റദ്ദാക്കിയിരുന്നെന്നും അതിനാല്‍ തന്നെ തങ്ങള്‍ക്കാര്‍ക്കും ഇക്കൊല്ലം പരീക്ഷയ്ക്ക് ഹാജരാകാന്‍ സാധിക്കില്ലെന്നും സമരത്തിലുള്ള ഡോക്ടര്‍മാര്‍ പറഞ്ഞു. എന്തുവന്നാലും സമരവുമായി മുന്നോട്ടുപോകുമെന്നും അവര്‍ അറിയിച്ചു.