'പുതിയ കേരളം മോദിയ്‌ക്കൊപ്പം'; എന്‍ഡിഎയുടെ പ്രചരണ മുദ്രാവാക്യം റെഡി

തിരുവനന്തപുരം: എല്‍ഡിഎഫിനും യുഡിഎഫിനും പിന്നാലെ എന്‍ഡിഎയും കേരളത്തില്‍ പ്രചരണ മുദ്രാവാക്യം പുറത്തിറക്കി. 'പുതിയ കേരളം മോദിയ്‌ക്കൊപ്പം' എന്നതാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎയുടെ മുദ്രാവാക്യം. ശംഖുമുഖത്ത് നടന്ന വിജയ യാത്രയുടെ സമാപന സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് മുദ്രാവാക്യം പ്രകാശനം ചെയ്തത്. കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് ജോഷി, വി മുരളീധരന്‍, മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, ഇ. ശ്രീധരന്‍, സംസ്ഥാനത്തെ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍, എന്‍.ഡി.എ നേതാക്കള്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് അതിത് ഷാ പ്രചാരണ വാചകം […]

തിരുവനന്തപുരം: എല്‍ഡിഎഫിനും യുഡിഎഫിനും പിന്നാലെ എന്‍ഡിഎയും കേരളത്തില്‍ പ്രചരണ മുദ്രാവാക്യം പുറത്തിറക്കി. 'പുതിയ കേരളം മോദിയ്‌ക്കൊപ്പം' എന്നതാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎയുടെ മുദ്രാവാക്യം. ശംഖുമുഖത്ത് നടന്ന വിജയ യാത്രയുടെ സമാപന സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് മുദ്രാവാക്യം പ്രകാശനം ചെയ്തത്.

കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് ജോഷി, വി മുരളീധരന്‍, മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, ഇ. ശ്രീധരന്‍, സംസ്ഥാനത്തെ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍, എന്‍.ഡി.എ നേതാക്കള്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് അതിത് ഷാ പ്രചാരണ വാചകം അവതരിപ്പിച്ചത്.

Related Articles
Next Story
Share it