എന്‍സിപി ഇടതുമുന്നണിയില്‍ തന്നെ തുടരും, സീറ്റ് ചര്‍ച്ച നടന്നിട്ടില്ല: എ കെ ശശീന്ദ്രന്‍

കോഴിക്കോട്: എന്‍സിപി ഇടതുമുന്നണി വിടുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. ഇടതു മുന്നണി വിടില്ലെന്നും ഇപ്പോള്‍ നടക്കുന്നത് അടിസ്ഥാന രഹിതമായ ചര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു. ഇടതു മുന്നണിയില്‍ സീറ്റ് ചര്‍ച്ച നടന്നിട്ടില്ലെന്നും ഇടതുപക്ഷത്തെ ക്ഷീണിപ്പിക്കുന്ന ഒരു നിലപാടും എടുക്കില്ലെന്നും എ.കെ ശശീന്ദ്രന്‍ കോഴിക്കോട്ട് പറഞ്ഞു. ഏതു മുന്നണിയിലും മറ്റൊരു പാര്‍ട്ടി വരുമ്പോള്‍ വിട്ടുവീഴ്ചകള്‍ നടത്തേണ്ടിവരും. കൂടുതല്‍ സീറ്റ് ആവശ്യപ്പെടുന്നതില്‍ തെറ്റില്ല. ഈ വിഷയത്തില്‍ അന്തിമ തീരുമാനമെന്താണെന്നത് മാത്രം നോക്കിയാല്‍ മതി. അദ്ദേഹം പറഞ്ഞു. […]

കോഴിക്കോട്: എന്‍സിപി ഇടതുമുന്നണി വിടുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. ഇടതു മുന്നണി വിടില്ലെന്നും ഇപ്പോള്‍ നടക്കുന്നത് അടിസ്ഥാന രഹിതമായ ചര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു. ഇടതു മുന്നണിയില്‍ സീറ്റ് ചര്‍ച്ച നടന്നിട്ടില്ലെന്നും ഇടതുപക്ഷത്തെ ക്ഷീണിപ്പിക്കുന്ന ഒരു നിലപാടും എടുക്കില്ലെന്നും എ.കെ ശശീന്ദ്രന്‍ കോഴിക്കോട്ട് പറഞ്ഞു.

ഏതു മുന്നണിയിലും മറ്റൊരു പാര്‍ട്ടി വരുമ്പോള്‍ വിട്ടുവീഴ്ചകള്‍ നടത്തേണ്ടിവരും. കൂടുതല്‍ സീറ്റ് ആവശ്യപ്പെടുന്നതില്‍ തെറ്റില്ല. ഈ വിഷയത്തില്‍ അന്തിമ തീരുമാനമെന്താണെന്നത് മാത്രം നോക്കിയാല്‍ മതി. അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസ് (എം) ജോസ് പക്ഷം ഇടതുമുന്നണിയിലെത്തിയതോടെയാണ് എന്‍.സി.പി. മുന്നണി വിടുമെന്ന ചര്‍ച്ചകള്‍ക്ക് വന്നുതുടങ്ങിയത്. എന്‍.സി.പി.യുടെ സിറ്റിംഗ് സീറ്റുകളായ പാല, കുട്ടനാട് സീറ്റുകള്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് നല്‍കേണ്ടിവന്നേക്കും. സീറ്റ് വിട്ടു നല്‍കാനാവില്ലെന്ന് എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരനും മുന്‍ മന്ത്രി കൂടിയായ മാണി സി കാപ്പനും നിലപാട് എടുത്തതോടെയാണ് തര്‍ക്കം മുന്നണിയില്‍ ശക്തമായത്. ഇതിനിടെ എന്‍സിപി യുഡിഎഫില്‍ വരികയാണെങ്കില്‍ തങ്ങളുടെ സീറ്റായ പാല വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് പി ജെ ജോസഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Related Articles
Next Story
Share it