തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച വിജയമുണ്ടാകുമെന്ന് എന്‍സിപി പ്രസിഡന്റ് ടി പി പീതാംബരന്‍ മാസ്റ്റര്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച വിജയമുണ്ടാകുമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന്‍ മാസ്റ്റര്‍. നിലവില്‍ സീറ്റ് സംബന്ധിച്ച് ചര്‍ച്ച ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ ചേരുന്ന എന്‍സിപി നേതൃയോഗത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം പൊളിറ്റ് ബ്യൂറോ അംഗം എസ് ആര്‍ പിയും പറഞ്ഞിരുന്നു. ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന കാര്യത്തില്‍ ഏറെ പ്രതീക്ഷയിലാണ് ഇടതുമുന്നണി. കേരളത്തിലെയും ദേശീയ തലത്തിലെയും വിവിധ ചാനലുകള്‍ നടത്തിയ സര്‍വെയിലും എല്‍ഡിഎഫ് ഭരണം നേടുമെന്നാണ് പ്രവചിക്കുന്നത്. ഏപ്രില്‍ […]

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച വിജയമുണ്ടാകുമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന്‍ മാസ്റ്റര്‍. നിലവില്‍ സീറ്റ് സംബന്ധിച്ച് ചര്‍ച്ച ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ ചേരുന്ന എന്‍സിപി നേതൃയോഗത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം പൊളിറ്റ് ബ്യൂറോ അംഗം എസ് ആര്‍ പിയും പറഞ്ഞിരുന്നു. ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന കാര്യത്തില്‍ ഏറെ പ്രതീക്ഷയിലാണ് ഇടതുമുന്നണി. കേരളത്തിലെയും ദേശീയ തലത്തിലെയും വിവിധ ചാനലുകള്‍ നടത്തിയ സര്‍വെയിലും എല്‍ഡിഎഫ് ഭരണം നേടുമെന്നാണ് പ്രവചിക്കുന്നത്.

ഏപ്രില്‍ ആറിനാണ് കേരളത്തില്‍ വോട്ടെടുപ്പ്. ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും അന്ന് തന്നെ നടക്കും. മെയ് 2ന് ഫലപ്രഖ്യാപനമുണ്ടാകും.

Related Articles
Next Story
Share it