എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേര്‍ന്ന മാണി സി കാപ്പനെ എന്‍സിപി ദേശീയനേതൃത്വം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

ന്യൂഡെല്‍ഹി: എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേര്‍ന്ന മാണി സി കാപ്പനെ എന്‍സിപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. എന്‍സിപി ദേശീയ നേതൃത്വമാണ് കാപ്പനെതിരെ നടപടി സ്വീകരിച്ചത്. പാര്‍ട്ടിവരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ ആണ് കാപ്പനെതിരെ നടപടി സ്വീകരിച്ചത്. കാപ്പനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ വിവരം ജനറല്‍ സെക്രട്ടറി എസ്.ആര്‍ കോലി വാര്‍ത്താക്കുറിപ്പില്‍ അറിയിക്കുകയായിരുന്നു. ജോസ് കെ മാണിയുടെ മുന്നണിപ്രവേശനത്തോടെ പാലാ സീറ്റിന്റെ പേരില്‍ എല്‍ഡിഎഫിലുയര്‍ന്ന തര്‍ക്കത്തെ തുടര്‍ന്നാണ് കാപ്പന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം യുഡിഎഫില്‍ […]

ന്യൂഡെല്‍ഹി: എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേര്‍ന്ന മാണി സി കാപ്പനെ എന്‍സിപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. എന്‍സിപി ദേശീയ നേതൃത്വമാണ് കാപ്പനെതിരെ നടപടി സ്വീകരിച്ചത്. പാര്‍ട്ടിവരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ ആണ് കാപ്പനെതിരെ നടപടി സ്വീകരിച്ചത്. കാപ്പനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ വിവരം ജനറല്‍ സെക്രട്ടറി എസ്.ആര്‍ കോലി വാര്‍ത്താക്കുറിപ്പില്‍ അറിയിക്കുകയായിരുന്നു.

ജോസ് കെ മാണിയുടെ മുന്നണിപ്രവേശനത്തോടെ പാലാ സീറ്റിന്റെ പേരില്‍ എല്‍ഡിഎഫിലുയര്‍ന്ന തര്‍ക്കത്തെ തുടര്‍ന്നാണ് കാപ്പന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം യുഡിഎഫില്‍ ചേര്‍ന്നത്. യുഡിഎഫിനൊപ്പം ഘടകകക്ഷിയായി പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കിയ കാപ്പന്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ വേദിയില്‍ പങ്കെടുത്തിരുന്നു. പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും യുഡിഎഫിന്റെ ഘടകകക്ഷിയാകുമെന്നും കാപ്പന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles
Next Story
Share it