എന്‍.എം.സി.സിയുടെ 'ഡ്യൂട്ടി കോണ്‍ഷ്യസ് സിറ്റിസണ്‍' അവാര്‍ഡ് സമ്മാനിച്ചു

കണ്ണൂര്‍: ഉത്തര മലബാറില്‍ വ്യവസായ വാണിജ്യ രംഗത്തും സാമൂഹ്യ-വിദ്യാഭ്യാസ രംഗത്തും തന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുള്ള വ്യക്തിത്വത്തിന് ഉടമയാണ് സാമുവല്‍ ആരോണെന്ന് കെ. സുധാകരന്‍ എം.പി. പറഞ്ഞു. സാമുവല്‍ ആരോണ്‍ ദിനാചരണത്തോടനുബന്ധിച്ച് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സും സാമുവല്‍ ആരോണ്‍ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച ഡ്യൂട്ടി കോണ്‍ഷ്യസ് സിറ്റിസണ്‍ അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ചേംബര്‍ പ്രസിഡണ്ട് ഡോ. ജോസഫ് ബെനവന്‍ അധ്യക്ഷതവഹിച്ചു. റിട്ട. ഡെപ്യൂട്ടി ലേബര്‍ കമ്മിഷണറും മുന്‍ ജെജെബി മെമ്പര്‍ ആന്റ് ചൈല്‍ഡ് […]

കണ്ണൂര്‍: ഉത്തര മലബാറില്‍ വ്യവസായ വാണിജ്യ രംഗത്തും സാമൂഹ്യ-വിദ്യാഭ്യാസ രംഗത്തും തന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുള്ള വ്യക്തിത്വത്തിന് ഉടമയാണ് സാമുവല്‍ ആരോണെന്ന് കെ. സുധാകരന്‍ എം.പി. പറഞ്ഞു. സാമുവല്‍ ആരോണ്‍ ദിനാചരണത്തോടനുബന്ധിച്ച് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സും സാമുവല്‍ ആരോണ്‍ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച ഡ്യൂട്ടി കോണ്‍ഷ്യസ് സിറ്റിസണ്‍ അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചേംബര്‍ പ്രസിഡണ്ട് ഡോ. ജോസഫ് ബെനവന്‍ അധ്യക്ഷതവഹിച്ചു. റിട്ട. ഡെപ്യൂട്ടി ലേബര്‍ കമ്മിഷണറും മുന്‍ ജെജെബി മെമ്പര്‍ ആന്റ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മെമ്പറുമായ പി.സി വിജയരാജന്‍ വിശിഷ്ടഥിതിയായിരുന്നു.
സാമുവല്‍ ആരോണ്‍ മാനേജിങ് ട്രസ്റ്റിയും ചേംബര്‍ മുന്‍ പ്രസിഡണ്ടുമായ സുശീല്‍ ആരോണ്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ചേംബര്‍ മുന്‍ പ്രസിഡണ്ടുമാരായ വിനോദ് നാരായണന്‍, മഹേഷ്ചന്ദ്ര ബാലിഗ എന്നിവര്‍ സംസാരിച്ചു.
ജോലിയിലുള്ള കര്‍മ്മ ശേഷിയും അര്‍പ്പണമനോഭാവവും നാടിന് മുതല്‍കൂട്ടാവുന്ന രീതിയിലുള്ള പ്രവര്‍ത്തനം കാഴ്ച വെച്ച് കൊണ്ടിരിക്കുന്ന ഡിവൈഎസ്പി വി. വേണുഗോപാലിനെയും കഴിഞ്ഞ 3 പതിറ്റാണ്ടിലേറെയായി കാസര്‍കോട് ജില്ലയില്‍ ജീവ കാരുണ്യ പ്രവൃത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്ന മാഹിന്‍ കുന്നില്‍ എന്നിവരെയും 'ഡ്യൂട്ടി കോണ്‍ഷ്യസ് അവാര്‍ഡ്' നല്‍കി ആദരിച്ചു. ജേതാക്കളെ യഥാക്രമം ചേംബര്‍ വൈസ് പ്രസിഡണ്ട് രമേശ് കുമാറും ട്രഷറര്‍ അനില്‍ കുമാര്‍ സിയും സദസ്സിനു പരിചയപ്പെടുത്തി.
സാമുവല്‍ ആരോണ്‍ ട്രസ്റ്റ് ചെയര്‍മാന്‍ റെജിനോള്‍ഡ് നെറ്റോ സ്വാഗതവും ചേംബര്‍ ഓണററി സെക്രട്ടറി ഹനീഷ് കെ വാണിയങ്കണ്ടി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it