ആര്യന് ഖാന് മയക്കുമരുന്ന് എത്തിച്ചുനല്‍കിയ ശ്രേയസ് നായര്‍ അറസ്റ്റില്‍
മുംബൈ: ആഢംബര കപ്പലില്‍ ലഹരി പാര്‍ട്ടിക്കിടെ പിടിയിലായ ബോളിവുഡ് നടന് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ഉള്‍പ്പെടെയുള്ളവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചുനല്‍കിയ ശ്രേയസ് നായരെയും നാര്‍കോടിക്സ് കണ്ട്രോള് ബ്യൂറോ അറസ്റ്റ് ചെയ്തു. ഗുര്‍ഗാവില്‍ നിന്നാണ് ശ്രേയസ് നായര്‍ അറസ്റ്റിലായതെന്നാണ് വിവരം. നേരത്തെ അറസ്റ്റിലായ ആര്യന് ഖാന്റെയും അര്‍ബാസിന്റെയും വാട്സ്ആപ് ചാറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രേയസ് നായര്‍ എന്‍.സി.ബിയുടെ വലയിലായത്. എം.ഡി.എം.എ അടക്കമുള്ള നിരോധിത മയക്കുമരുന്നുകള്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഡാര്‍ക്നെറ്റ് വഴി ഓര്‍ഡറുകള്‍ സ്വീകരിക്കുന്ന ശ്രേയല് […]

മുംബൈ: ആഢംബര കപ്പലില്‍ ലഹരി പാര്‍ട്ടിക്കിടെ പിടിയിലായ ബോളിവുഡ് നടന് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ഉള്‍പ്പെടെയുള്ളവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചുനല്‍കിയ ശ്രേയസ് നായരെയും നാര്‍കോടിക്സ് കണ്ട്രോള് ബ്യൂറോ അറസ്റ്റ് ചെയ്തു. ഗുര്‍ഗാവില്‍ നിന്നാണ് ശ്രേയസ് നായര്‍ അറസ്റ്റിലായതെന്നാണ് വിവരം. നേരത്തെ അറസ്റ്റിലായ ആര്യന് ഖാന്റെയും അര്‍ബാസിന്റെയും വാട്സ്ആപ് ചാറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രേയസ് നായര്‍ എന്‍.സി.ബിയുടെ വലയിലായത്.
എം.ഡി.എം.എ അടക്കമുള്ള നിരോധിത മയക്കുമരുന്നുകള്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഡാര്‍ക്നെറ്റ് വഴി ഓര്‍ഡറുകള്‍ സ്വീകരിക്കുന്ന ശ്രേയല് നായര്‍ ആവശ്യക്കാരില്‍ നിന്ന് ക്രിപ്റ്റോ കറന്‍സിയിലൂടെയാണ് പ്രതിഫലം വാങ്ങുന്നതെന്നും എന്‍.സി.ബി വ്യക്തമാക്കി. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ആര്യന് ഖാനും അര്‍ബാസും ശ്രേയസും മുമ്പും ചില പാര്‍ട്ടികളില്‍ ഒരുമിച്ചു പങ്കെടുത്തിരുന്നതായി ചാറ്റില്‍ നിന്നു വ്യക്തമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ആഢംബര കപ്പലില്‍ നടത്തിയ ലഹരി പാര്‍ട്ടിക്കിടെ ആര്യന് ഖാനും ബോളിവുഡ് നടിയും മോഡലുമായ മുന്മുന് ധമേച്ചയും ഉള്‍പ്പെടെ എട്ട് പേരെ എന്‍ സി ബി കസ്റ്റഡിയിലെടുത്തത്.