സമരം നടത്തുന്ന കര്‍ഷകര്‍ക്ക് ധനസഹായവുമായി അമേരിക്കന്‍ ഫുട്‌ബോള്‍ താരം

ഡെല്‍ഹി: രാജ്യത്തെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ധനസഹായവുമായി അമേരിക്കന്‍ ഫുട്‌ബോള്‍ താരം. കൊടുംതണുപ്പില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ വൈദ്യസഹായത്തിനായി 10,000 ഡോളര്‍ (ഏഴര ലക്ഷത്തോളം ഇന്ത്യന്‍ രൂപ) ആണ് അമേരിക്കന്‍ വൈഡ് ഫുട്ബോള്‍ താരം ജുജു സ്മിത്ത് സച്ച്സ്റ്റെര്‍ നല്‍കിയത്. ഇനിയും ജീവനുകള്‍ നഷ്ടപ്പെടുന്നതിനെ നമുക്ക് പ്രതിരോധിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി ജുജു സ്മിത്ത് ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പോപ് താരം റിഹാനയും പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗും ട്വീറ്റ് ചെയ്തതോടെയാണ് […]

ഡെല്‍ഹി: രാജ്യത്തെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ധനസഹായവുമായി അമേരിക്കന്‍ ഫുട്‌ബോള്‍ താരം. കൊടുംതണുപ്പില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ വൈദ്യസഹായത്തിനായി 10,000 ഡോളര്‍ (ഏഴര ലക്ഷത്തോളം ഇന്ത്യന്‍ രൂപ) ആണ് അമേരിക്കന്‍ വൈഡ് ഫുട്ബോള്‍ താരം ജുജു സ്മിത്ത് സച്ച്സ്റ്റെര്‍ നല്‍കിയത്. ഇനിയും ജീവനുകള്‍ നഷ്ടപ്പെടുന്നതിനെ നമുക്ക് പ്രതിരോധിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി ജുജു സ്മിത്ത് ട്വീറ്റ് ചെയ്തു.

ഇന്ത്യയിലെ കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പോപ് താരം റിഹാനയും പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗും ട്വീറ്റ് ചെയ്തതോടെയാണ് വിഷയം ആഗോള ശ്രദ്ധ നേടിയത്. വിദേശ താരങ്ങളുടെ ട്വീറ്റിനെതിരെ രാജ്യത്തെ പ്രമുഖ കായിക, സിനിമാ താരങ്ങള്‍ സര്‍ക്കാര്‍ അനുകൂലഹാഷ്ടാഗ് ക്യാമ്പയിനുമായി രംഗത്തെത്തിയിരുന്നു. അതേസമയം സെലിബ്രിറ്റികളുടെ പ്രതികരണങ്ങള്‍ക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ പ്രതികരണം നടത്തുന്നതിന് മുമ്പ് വസ്തുതകള്‍ വ്യക്തമായി മനസ്സിലാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഗ്രേറ്റിയ്‌ക്കെതിരെ ഡെല്‍ഹി പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

Related Articles
Next Story
Share it