നായന്മാര്‍മൂല സ്വദേശിയുടെ മരണം ഹൃദയാഘാതംമൂലമെന്ന് റിപ്പോര്‍ട്ട്

ചെര്‍ക്കള: കേബിള്‍ ടി.വി ഓഫീസ് ജീവനക്കാരനായ നായന്മാര്‍മൂല പെരുമ്പളക്കടവ് റോഡ് എന്‍.എ മോഡല്‍ സ്‌കൂളിന് സമീപത്തെ സലാമിയ സുലൈമാ(40)ന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്നലെ രാവിലെയാണ് ഓഫീസിന് മുന്നില്‍ സുലൈമാനെ മരിച്ച നിലയില്‍ കണ്ടത്. തലയ്ക്ക് മുറിവേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം കണ്ടത്. സംശയം തോന്നി മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. പരേതനായ കെ.എസ് മുഹമ്മദിന്റെയും സഫിയയുടേയും മകനാണ്. സുലൈമാന്റെ സഹോദരന്‍ അബ്ദുല്‍ഖാദര്‍ (38) കഴിഞ്ഞ മാസം […]

ചെര്‍ക്കള: കേബിള്‍ ടി.വി ഓഫീസ് ജീവനക്കാരനായ നായന്മാര്‍മൂല പെരുമ്പളക്കടവ് റോഡ് എന്‍.എ മോഡല്‍ സ്‌കൂളിന് സമീപത്തെ സലാമിയ സുലൈമാ(40)ന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്നലെ രാവിലെയാണ് ഓഫീസിന് മുന്നില്‍ സുലൈമാനെ മരിച്ച നിലയില്‍ കണ്ടത്. തലയ്ക്ക് മുറിവേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം കണ്ടത്. സംശയം തോന്നി മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. പരേതനായ കെ.എസ് മുഹമ്മദിന്റെയും സഫിയയുടേയും മകനാണ്. സുലൈമാന്റെ സഹോദരന്‍ അബ്ദുല്‍ഖാദര്‍ (38) കഴിഞ്ഞ മാസം 14നാണ് മരിച്ചത്. ഭാര്യ: സുലൈഖ. മക്കള്‍: സൈമ, സഹല്‍, സാഹില്‍. മറ്റുസഹോദരങ്ങള്‍: സലാം, ഹാരിസ്, അബ്ദുല്‍സത്താര്‍, നൗഷാദ്, സമീന.

Related Articles
Next Story
Share it