നിരവധി കേസുകളില്‍ പ്രതിയായ നക്‌സല്‍ പ്രവര്‍ത്തക ചിക്കമംഗളൂരുവിലെ ഹൊസഗഡ്ഡെ പ്രഭ തമിഴ്നാട് പൊലീസില്‍ കീഴടങ്ങി; യുവതി ഒളിവില്‍ കഴിഞ്ഞത് കേരളത്തില്‍
ശിവമോഗ: നിരവധി കേസുകളില്‍ പ്രതിയായ നക്‌സല്‍ പ്രവര്‍ത്തക ചിക്കമംഗളൂരുവിലെ ഹൊസഗഡ്ഡെ പ്രഭ തമിഴ്‌നാട്ടിലെത്തി പൊലീസില്‍ കീഴടങ്ങി. തമിഴ്‌നാട് വെല്ലൂരിലെ തിരുപ്പത്തൂര്‍ പൊലീസ് സ്റ്റേഷനിലാണ് പ്രഭ കീഴടങ്ങിയത്. നിരവധി നക്‌സല്‍ ഓപ്പറേഷനുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പ്രഭയുടെ ഭര്‍ത്താവ് ബി ജി കൃഷ്ണമൂര്‍ത്തിയെ അടുത്തിടെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭര്‍ത്താവ് അറസ്റ്റിലായതിന് ശേഷം പ്രഭ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് പറയപ്പെടുന്നു. ചിക്കമംഗളൂരു ജില്ലയിലെ അഗുംബെയിലെ ഹൊസഗഡ്ഡെ സ്വദേശിനിയായ പ്രഭ നക്സല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രഭക്കൊപ്പം നക്സലൈറ്റ് പ്രസ്ഥാനത്തിലുണ്ടായിരുന്ന […]

ശിവമോഗ: നിരവധി കേസുകളില്‍ പ്രതിയായ നക്‌സല്‍ പ്രവര്‍ത്തക ചിക്കമംഗളൂരുവിലെ ഹൊസഗഡ്ഡെ പ്രഭ തമിഴ്‌നാട്ടിലെത്തി പൊലീസില്‍ കീഴടങ്ങി. തമിഴ്‌നാട് വെല്ലൂരിലെ തിരുപ്പത്തൂര്‍ പൊലീസ് സ്റ്റേഷനിലാണ് പ്രഭ കീഴടങ്ങിയത്. നിരവധി നക്‌സല്‍ ഓപ്പറേഷനുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പ്രഭയുടെ ഭര്‍ത്താവ് ബി ജി കൃഷ്ണമൂര്‍ത്തിയെ അടുത്തിടെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭര്‍ത്താവ് അറസ്റ്റിലായതിന് ശേഷം പ്രഭ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് പറയപ്പെടുന്നു.
ചിക്കമംഗളൂരു ജില്ലയിലെ അഗുംബെയിലെ ഹൊസഗഡ്ഡെ സ്വദേശിനിയായ പ്രഭ നക്സല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രഭക്കൊപ്പം നക്സലൈറ്റ് പ്രസ്ഥാനത്തിലുണ്ടായിരുന്ന പലരും പൊലീസ് ഏറ്റുമുട്ടലില്‍ മരിച്ചു. മറ്റ് ചിലര്‍ ആശയപരമായ അഭിപ്രായവ്യത്യാസങ്ങള്‍ കാരണം സംഘടന ഉപേക്ഷിച്ചു. ചിലര്‍ പൊലീസില്‍ കീഴടങ്ങി.
2010-ല്‍ പ്രഭ മരണപ്പെട്ടതായി കിംവദന്തികള്‍ പ്രചരിച്ചിരുന്നു. ഒരു ഗ്രാമത്തിലെ മൂപ്പന് ലഭിച്ച അജ്ഞാതഫോണ്‍ സന്ദേശം പ്രഭ മരിച്ചുവെന്നായിരുന്നു. എന്നാല്‍ മൃതദേഹം കണ്ടെത്തുകയോ ഇതുസംബന്ധിച്ച് വ്യക്തമായ തെളിവുകള്‍ ലഭിക്കുകയോ ചെയ്യുന്നത് വരെ, പ്രഭ മരിച്ചതായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് അന്നത്തെ പൊലീസ് സൂപ്രണ്ട് മുരുകന്‍ സ്വീകരിച്ചത്. അതിനിടെ പ്രഭയുടെ ഭര്‍ത്താവ് ബി ജി കൃഷ്ണമൂര്‍ത്തി, സാവിത്രി, വിക്രം ഗൗഡ തുടങ്ങിയവര്‍ കേരളത്തിലേക്ക് അവരുടെ താവളം മാറ്റിയിരുന്നു. നക്‌സല്‍ പ്രവര്‍ത്തനം കുറയുകയും ചില പ്രമുഖ നക്‌സലുകള്‍ അറസ്റ്റിലാവുകയും ചെയ്തതോടെയാണ് പ്രഭ പൊലീസില്‍ കീഴടങ്ങിയത്. താനും കേരളത്തില്‍ ഒളിവിലായിരുന്നുവെന്ന് പ്രഭ തമിഴ്നാട് പൊലീസിനോട് വെളിപ്പെടുത്തി. മറ്റ് നക്‌സലുകളും കീഴടങ്ങാന്‍ പദ്ധതിയിടുന്നതായി വിവരമുണ്ട്. തല്ലൂരിലെ കട തകര്‍ക്കുകയും ബസ് കത്തിക്കുകയും ചെയ്തതടക്കം 40-ലധികം കേസുകള്‍ പ്രഭയ്‌ക്കെതിരെ കര്‍ണാടകയില്‍ നിലവിലുണ്ട്. പ്രഭയെ കുറിച്ച് കൃത്യമായ വിവരം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു.