നവരാത്രി ആഘോഷത്തിന് ഇന്ന് സമാപനം; ആദ്യാക്ഷരത്തിന്റെ നിറവില്‍ കുരുന്നുകള്‍

കാസര്‍കോട്: നവരാത്രി ആഘോഷത്തിന് സമാപനം കുറിച്ചുകൊണ്ട് ഇന്ന് നാടെങ്ങും വിജയദശമി ആഘോഷിക്കുന്നമു. ജ്ഞാനത്തിന്റെയും പ്രകാശത്തിന്റെയും വിജയത്തിലേക്ക് പിച്ചവെക്കാന്‍ കുരുന്നുകള്‍ ഇന്ന് ആദ്യാക്ഷരം കുറിക്കുന്നു. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും അടക്കം വിദ്യാരംഭ ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. തിരൂര്‍ തുഞ്ചന്‍ പറമ്പിലും ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ദേവീ ക്ഷേത്രത്തിലും ഉള്‍പ്പെടെ വിപുലമായ ഒരുക്കങ്ങളാണ് ഏര്‍പ്പെടുത്തിയത്.കര്‍ണാടകയിലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവര്‍ അടക്കം ആയിരക്കണക്കിന് ആളുകളാണ് ഇന്ന് കുരുന്നുകളെ എഴുത്തിനിരുത്തിയത്.കാസര്‍കോട് ജില്ലയിലെ ക്ഷേത്രങ്ങളിലും വിദ്യാരംഭചടങ്ങുകള്‍ക്ക് പുലര്‍ച്ചെ […]

കാസര്‍കോട്: നവരാത്രി ആഘോഷത്തിന് സമാപനം കുറിച്ചുകൊണ്ട് ഇന്ന് നാടെങ്ങും വിജയദശമി ആഘോഷിക്കുന്നമു. ജ്ഞാനത്തിന്റെയും പ്രകാശത്തിന്റെയും വിജയത്തിലേക്ക് പിച്ചവെക്കാന്‍ കുരുന്നുകള്‍ ഇന്ന് ആദ്യാക്ഷരം കുറിക്കുന്നു. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും അടക്കം വിദ്യാരംഭ ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. തിരൂര്‍ തുഞ്ചന്‍ പറമ്പിലും ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ദേവീ ക്ഷേത്രത്തിലും ഉള്‍പ്പെടെ വിപുലമായ ഒരുക്കങ്ങളാണ് ഏര്‍പ്പെടുത്തിയത്.
കര്‍ണാടകയിലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവര്‍ അടക്കം ആയിരക്കണക്കിന് ആളുകളാണ് ഇന്ന് കുരുന്നുകളെ എഴുത്തിനിരുത്തിയത്.
കാസര്‍കോട് ജില്ലയിലെ ക്ഷേത്രങ്ങളിലും വിദ്യാരംഭചടങ്ങുകള്‍ക്ക് പുലര്‍ച്ചെ മുതല്‍ തന്നെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വിവിധ സ്ഥാപനങ്ങളിലും ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
അജ്ഞതയുടെ ഇരുള്‍ നീക്കി അറിവിന്റെ പ്രകാശം ചൊരിയുന്നുവെന്നാണ് വിജയദശമിയുടെ സങ്കല്‍പ്പം.

Related Articles
Next Story
Share it