"നവകേരള യാത്ര തീര്‍ത്തത് ആവേശത്തിന്റെ അലക്കടല്‍" ജില്ലയോട് വിട ചൊല്ലി
സംസ്ഥാനത്തെ ജനങ്ങളുടെ ജീവിത നിലവാരം മധ്യ വരുമാന വികസിത രാഷ്ട്രങ്ങള്‍ക്ക് സമാനമായി ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ഇത് മുന്നില്‍ കണ്ടു കൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്ററി സ്‌കൂള്‍ മൈതാനിയില്‍ നടന്ന കാഞ്ഞങ്ങാട് മണ്ഡലം തല നവകേരള സദസ്സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി.നവകേരള സദസ്സോടെ സംസ്ഥാനത്ത് ഒരു പുതിയ സംസ്‌കാരത്തിന് തുടക്കമാവുകയാണെന്ന് സംസ്ഥാന ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. വിവാദങ്ങള്‍ക്ക് ചെവി കൊടുക്കാതെ ജനങ്ങള്‍ക്കിടയിലേക്ക് […]

സംസ്ഥാനത്തെ ജനങ്ങളുടെ ജീവിത നിലവാരം മധ്യ വരുമാന വികസിത രാഷ്ട്രങ്ങള്‍ക്ക് സമാനമായി ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ഇത് മുന്നില്‍ കണ്ടു കൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്ററി സ്‌കൂള്‍ മൈതാനിയില്‍ നടന്ന കാഞ്ഞങ്ങാട് മണ്ഡലം തല നവകേരള സദസ്സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി.
നവകേരള സദസ്സോടെ സംസ്ഥാനത്ത് ഒരു പുതിയ സംസ്‌കാരത്തിന് തുടക്കമാവുകയാണെന്ന് സംസ്ഥാന ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. വിവാദങ്ങള്‍ക്ക് ചെവി കൊടുക്കാതെ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് സര്‍ക്കാര്‍. സമസ്ത മേഖലകളിലും ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഈ സര്‍ക്കാറിനായി. കേന്ദ്രസര്‍ക്കാര്‍ വില്‍ക്കാന്‍ തീരുമാനിച്ച വ്യവസായ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ 23 ല്‍ പരം സ്ഥാപനങ്ങള്‍ ഇന്ന് കേരളത്തില്‍ ലാഭകരമാക്കി പൊതുമേഖലയെ ശക്തിപ്പെടുത്താന്‍ സര്‍ക്കാറിന് സാധിച്ചു. സര്‍ക്കാര്‍ ജനങ്ങളിലേക്ക് ഇറങ്ങി വരികയാണ്.
സര്‍ക്കാരിന്റെ പ്രവര്‍ത്തന നേട്ടങ്ങളെ ജനങ്ങളിലേക്കേത്തിക്കുന്നതിനും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി പരിഹാരം കാണുന്നതിനുമായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്.
വ്യവസായ രംഗമടക്കം എല്ലാ മേഖലകളിലും സംസ്ഥാനത്ത് വന്‍ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് പറഞ്ഞു.
കാഞ്ഞങ്ങാട് വ്യവസായ പാര്‍ക്കില്‍ അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ തന്നെ ആദ്യ കമ്പനി ഉല്‍പാദനം ആരംഭിക്കും.
കഴിഞ്ഞ ഏഴര വര്‍ഷത്തിനിടെ കേരളത്തിലുണ്ടായ വികസനം അതിശയകരമാണെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. നവകേരള സദസ്സ് ബഹിഷ്‌കരിക്കാനുള്ള പലരുടെയും ആഹ്വാനത്തെ കേരളം തള്ളിയിരിക്കുന്നു. കേന്ദ്രസര്‍ക്കാറിന്റെ അവഗണനയ്ക്കിടയിലും കേരളം നടത്തുന്ന വികസനക്കുതിപ്പിന് എല്ലാവരും സാക്ഷികളാണെന്നും അദ്ദേഹം പറഞ്ഞു.
ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.കൃഷ്ണന്‍ കുട്ടി, എ.കെ.ശശീന്ദ്രന്‍, അഡ്വ. കെ ആന്റണി രാജു, കെ.രാധാകൃഷ്ണന്‍, കെ.എന്‍.ബാലഗോപാല്‍, ജെ.ചിഞ്ചുറാണി, വി.എന്‍.വാസവന്‍, സജി ചെറിയാന്‍, പി.എ.മുഹമ്മദ് റിയാസ്, വി.ശിവന്‍കുട്ടി, എം.ബി.രാജേഷ്, അഡ്വ.ജി.ആര്‍.അനില്‍, ഡോ.ആര്‍.ബിന്ദു, വീണ ജോര്‍ജ്, വി.അബ്ദുറഹ്മാന്‍, ചീഫ് സെക്രട്ടറി ഡോ.വി.വേണു, ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍, എ.ഡി.എം കെ. നവീന്‍ ബാബു, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ വി സുജാത, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എസ് പ്രീത, ടി ശോഭ, ടി കെ രവി, പി ശ്രീജ, പ്രസന്ന പ്രസാദ് സംബന്ധിച്ചു.