കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ 3 പേര്‍ക്ക് നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ്

പെരിയ: സംസ്ഥാനത്തിന്റെ പുരോഗതി ലക്ഷ്യമിട്ടുള്ള ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന് കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ മൂന്ന് പേര്‍ അര്‍ഹരായി. കെമിസ്ട്രി വിഭാഗം പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോ ഡോ.ബി.എന്‍.സൗമ്യ (കെമിക്കല്‍ സയന്‍സ്), കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം അധ്യാപിക ഡോ.വി.ആദിത്യ, (ഡിജിറ്റല്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്), പ്ലാന്റ് സയന്‍സ് ഗവേഷക വിദ്യാര്‍ത്ഥിനി ഡോ.ജോയസ് ടി ജോസഫ് (ലൈഫ് സയന്‍സ്) എന്നിവര്‍ക്കാണ് ഫെല്ലോഷിപ്പ് ലഭിച്ചത്. മുഴുവന്‍ സമയ ഗവേഷണത്തിനായി ഒന്നാം വര്‍ഷം പ്രതിമാസം 50,000 രൂപയും രണ്ടാം […]

പെരിയ: സംസ്ഥാനത്തിന്റെ പുരോഗതി ലക്ഷ്യമിട്ടുള്ള ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന് കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ മൂന്ന് പേര്‍ അര്‍ഹരായി. കെമിസ്ട്രി വിഭാഗം പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോ ഡോ.ബി.എന്‍.സൗമ്യ (കെമിക്കല്‍ സയന്‍സ്), കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം അധ്യാപിക ഡോ.വി.ആദിത്യ, (ഡിജിറ്റല്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്), പ്ലാന്റ് സയന്‍സ് ഗവേഷക വിദ്യാര്‍ത്ഥിനി ഡോ.ജോയസ് ടി ജോസഫ് (ലൈഫ് സയന്‍സ്) എന്നിവര്‍ക്കാണ് ഫെല്ലോഷിപ്പ് ലഭിച്ചത്. മുഴുവന്‍ സമയ ഗവേഷണത്തിനായി ഒന്നാം വര്‍ഷം പ്രതിമാസം 50,000 രൂപയും രണ്ടാം വര്‍ഷം 1,00,000 രൂപയും ഫെലോഷിപ്പ് തുകയായി ലഭിക്കും. രണ്ടു വര്‍ഷത്തേക്കാണ് ഫെലോഷിപ്പ്. അത്യാവശ്യമെന്ന് ബോധ്യമായാല്‍ പരമാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കും. മെയ് എട്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെലോഷിപ്പ് വിതരണം ചെയ്യും.

Related Articles
Next Story
Share it