മീപ്പുഗിരിയില്‍ പുതുതായി തുടങ്ങുന്ന കടയില്‍ പെയിന്റടിക്കുന്നതിനിടെ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

കാസര്‍കോട്: മീപ്പുഗിരിയില്‍ പുതുതായി തുടങ്ങുന്ന കടയില്‍ പെയിന്റ് അടിച്ചുകൊണ്ടിരിക്കെ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ ഒരാളെ കാസര്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത് വരുന്നു.

കാസര്‍കോട്ടെ ബാസിത്തിനാ (25) ണ് കുത്തേറ്റത്. മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം.

ബാസിത്തിന്റെ സുഹൃത്തും എരിയാല്‍ സ്വദേശിയുമായ മുഹമ്മദ് ആസിഫ് സഹീറിന്റെ പരാതിയിലാണ് കാസര്‍കോട് പൊലീസ് നരഹത്യാശ്രമത്തിന് കേസെടുത്തത്.

സഹീറും ചില സുഹൃത്തുക്കളും മീപ്പുഗിരിയില്‍ പുതുതായി ആരംഭിക്കുന്ന കടയുടെ പെയിന്റിംഗ് ജോലിചെയ്യുന്നതിനിടെയാണ് ബൈക്കിലെത്തിയ യുവാവ് സ്ഥാപനത്തില്‍ അതിക്രമിച്ചുകയറി അക്രമം കാട്ടിയത്.

ഈ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബാസിത്തിനെ ആദ്യം കാസര്‍കോട്ടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പൊലീസ് ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it