വന്യമൃഗഭീഷണി; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ ഉപവാസം തുടങ്ങി

രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ ഉപവാസം എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി ഉദ്ഘാടനം ചെയ്യുന്നു
ബോവിക്കാനം: മനുഷ്യജീവനും കൃഷിക്കും ഭീഷണിയായ വന്യമൃഗശല്യത്തിനെതിരെ നടപടിയെടുക്കാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിലപാടില്‍ പ്രതിഷേധിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ ഉപവാസസമരം ബോവിക്കാനം ടൗണില്‍ ആരംഭിച്ചു.
മുളിയാര്‍, കാറഡുക്ക കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സമരം. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കെ. നീലകണ്ഠന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടോണി സെബാസ്റ്റ്യന്‍, പി.കെ ഫൈസല്‍, മന്‍സൂര്‍ അലിഖാന്‍, സി.ടി അഹമ്മദലി, എ.കെ.എം അഷ്റഫ് എം.എല്‍.എ, എ. ഗോവിന്ദന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. രാത്രി 9 മണിക്ക് ഉപവാസം അവസാനിക്കും. സമാപന സമ്മേളനം കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്യും.