Begin typing your search above and press return to search.
ഉപ്പളയില്‍ ഗള്‍ഫുകാരന്റെ വീടിന്റെ വാതില്‍ തകര്‍ത്ത് ഏഴരപ്പവന്‍ കവര്‍ന്നു
ഉപ്പള: ഗള്‍ഫുകാരന്റെ പൂട്ടിക്കിടന്ന വീടിന്റെ വാതിലുകള്‍ തകര്‍ത്ത് ഏഴരപ്പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. ഉപ്പള ഹിദായത്ത് ബസാര്‍ മാഹിന്‍ ഹാജി റോഡില്‍ താമസിക്കുന്ന മൊയ്തീന്‍ കുഞ്ഞിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വ്യാഴാഴ്ച്ച മൊയിതീന്‍ കുഞ്ഞിയുടെ ഭാര്യ വീടുപൂട്ടി പള്ളിക്കരയിലെ മകളുടെ വീട്ടിലേക്ക് പോയിരുന്നു. ഇന്നലെ ഉച്ചയോടെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെയും പിറകുവശത്തെയും വാതിലുകള്‍ തകര്‍ത്ത നിലയില്‍ കാണുന്നത്. അകത്തുകയറി പരിശോധിച്ചപ്പോഴാണ് അലമാരകളും തകര്‍ത്ത നിലയില്‍ കണ്ടത്. അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കവര്‍ച്ച സംബന്ധിച്ച് അന്വേഷണം നടത്തിവരുന്നു.
Next Story