Begin typing your search above and press return to search.
ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നവരുടെ വാഹനം അപകടത്തില്‍പെട്ടു; നാലുപേര്‍ക്ക് പരിക്ക്
ബന്തിയോട്: ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മംഗളൂരുവിലെ സംഘത്തിന്റെ വാനും സ്വകാര്യ ബസും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ പത്തരയോടെ ബന്തിയോട്ടായിരുന്നു അപകടം.
മംഗളൂരു മലായി സ്വദേശികളായ രമേശന്‍, ലിങ്കപ്പ, സുന്ദര, സുരേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ബന്തിയോട്ടെ സ്വാകര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ശബരിമല ദര്‍ശനം കഴിഞ്ഞ് സ്വദേശത്തേക്ക് പോകുന്നതിനിടെയാണ് സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്.
Next Story