Begin typing your search above and press return to search.
നുള്ളിപ്പാടിയില്‍ സമരസമിതി ദേശീയപാത നിര്‍മ്മാണ പ്രവൃത്തി തടഞ്ഞു; പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

നുള്ളിപ്പാടിയില്‍ ദേശീയപാതാ പ്രവൃത്തി തടസ്സപ്പെടുത്തിയ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കുന്നു
കാസര്‍കോട്: നുള്ളിപ്പാടി ദേശീയപാതയില്‍ അടിപ്പാത അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ നിര്‍മ്മാണ പ്രവൃത്തി തടഞ്ഞു.
പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്തുനീക്കി. നുള്ളിപ്പാടി ദേശീയപാതയില്‍ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു വര്‍ഷത്തോളമായി സമരം നടന്നുവരികയാണ്. നടപടിയൊന്നും ഉണ്ടാവാത്ത സാഹചര്യത്തില്‍ രണ്ടാഴ്ച മുമ്പ് സമരസമിതിയുടെ നേതൃത്വത്തില്‍ പ്രദേശത്തെ നിര്‍മ്മാണ പ്രവൃത്തി തടഞ്ഞിരുന്നു. അതിനിടെ ഇന്ന് രാവിലെ പ്രവൃത്തി വീണ്ടും ആരംഭിച്ചതോടെയാണ് സ്ത്രീകളടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
നിര്‍മ്മാണ പ്രവൃത്തി തടഞ്ഞതോടെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു.
Next Story