പഠനയാത്ര വിമാനത്തില്‍; കുടുംബശ്രീ അംഗങ്ങള്‍ക്കിത് നവ്യാനുഭവം

കാസര്‍കോട് നഗരസഭ കുടുംബശ്രീ സി.ഡി.എസിന്റെ വിമാന യാത്ര നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം നിര്‍വ്വഹിക്കുന്നു
കാസര്‍കോട്: കാസര്‍കോട് നഗരസഭ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ബംഗളൂരുവിലേക്ക് പഠനയാത്ര നടത്തി. മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് വിമാനം വഴിയുള്ള യാത്ര കുടുംബശ്രീ അംഗങ്ങള്‍ക്ക് നവ്യാനുഭവമായി. വിമാനയാത്രയുടെ ഉദ്ഘാടനം കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം നിര്‍വ്വഹിച്ചു.
സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ആയിഷ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ബംഗളൂരുവില്‍ എത്തിയ സംഘത്തെ നഗരസഭാ കൗണ്‍സിലറും ബംഗളൂരുവില്‍ ബിസിനസ്സുകാരനുമായ കെ.എം ഹനീഫ് സ്വീകരിച്ചു.
കര്‍ണ്ണാടക വിധാന്‍ സൗദ അടക്കമുള്ള ചരിത്ര സ്മാരകങ്ങളും വ്യവസായ സ്ഥാപനങ്ങളും സന്ദര്‍ശിച്ച സംഘം ഇന്നലെ കാസര്‍കോട്ട് തിരിച്ചെത്തി. യാത്രാ സംഘത്തില്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം, വൈസ് ചെയര്‍പേഴ്‌സണ്‍ സംഷീദ ഫിറോസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ സഹീര്‍ ആസിഫ്, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ് അടക്കമുള്ള നഗരസഭ ജനപ്രതിനിധികളും സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ആയിഷ ഇബ്രാഹിം, വൈസ് ചെയര്‍പേഴ്‌സണ്‍ ഷക്കീല മജീദ്, മെമ്പര്‍ സെക്രട്ടറി പ്രസാദ്, സിറ്റി മിഷന്‍ മാനേജര്‍ ബിനീഷ്, കണ്‍വീനര്‍മാരായ ആശ, ശാഹിദ യൂസഫ്, ദേവയാനി, സെറീന അടക്കമുള്ള സി.ഡി.എസ് അംഗങ്ങളും അക്കൗണ്ടന്റ് പ്രിയാ മണി, സി.ഒ അര്‍ച്ചന തുടങ്ങിയവരും ഉണ്ടായിരുന്നു.
ആദ്യമായി വിമാനയാത്ര നടത്താന്‍ സാധിച്ചത് കുടുംബശ്രീ അംഗങ്ങള്‍ക്ക് മറക്കാന്‍ പറ്റാത്ത അനുഭവമായി.