എസ്.കെ.എസ്.എസ്.എഫ് ജില്ലാ സര്‍ഗലയം: കാസര്‍കോട് മേഖല ജേതാക്കള്‍

നെല്ലിക്കട്ട: എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെല്ലിക്കട്ടയില്‍ നടന്ന ജില്ലാ സര്‍ഗലയത്തില്‍ ഇസ്‌ലാമിക കലാ, സാഹിത്യ മത്സരത്തില്‍ ജനറല്‍ വിഭാഗത്തില്‍ കാസര്‍കോട് മേഖല ജേതാക്കളായി. 340 പോയിന്റ് നേടിയാണ് കാസര്‍കോട് ജേതാക്കളായത്. 308 പോയിന്റ് നേടി തൃക്കരിപ്പൂര്‍ മേഖല രണ്ടാം സ്ഥാനവും 307 പോയിന്റോടെ പെരുമ്പട്ട മേഖല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സമാപന സമ്മേളനം സമസ്ത ജില്ലാ മുശാവറ അംഗവും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ട്രഷററുമായ ഇ.പി ഹംസത്തു സഅദി ഉദ്ഘാടനം ചെയ്തു. സുബൈര്‍ അല്‍ ഖാസിമി പടന്ന അധ്യക്ഷത വഹിച്ചു. ഫസല്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.

ഇര്‍ഷാദ് ഹുദവി ബെദിര ആമുഖ ഭാഷണം നടത്തി. സഈദ് അസ്അദി പുഞ്ചാവി, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, താജുദ്ദീന്‍ ദാരിമി പടന്ന, ഫാറൂഖ് ദാരിമി, സിദ്ദീഖ് ബെളിഞ്ചം, വൈ.അബ്ദുല്ല കുഞ്ഞി എതിര്‍ത്തോട് തുടങ്ങിയവര്‍ സംസാരിച്ചു.

വൈ. അബ്ദുല്ല കുഞ്ഞി, ഹര്‍ഷാദ് ബേര്‍ക്ക, സുലൈമാന്‍ നെല്ലിക്കട്ട എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. മന്‍സൂര്‍ പുത്തനത്താണിയുടെ നേതൃത്വത്തില്‍ ഇഷ്‌ഖേ - മജ്‌ലിസും നടന്നു.

അബ്ദുല്ലകുഞ്ഞി ഹാജി ബേര്‍ക്ക, എന്‍.എ അബ്ദുല്‍ ഖാദര്‍ നെല്ലിക്കട്ട, മൂസ മൗലവി സാലത്തടുക്ക, ഹുസൈന്‍ ബേര്‍ക്ക, ഹനീഫ് അല്‍ അമീന്‍, ഇബ്രാഹിം നെല്ലിക്കട്ട, സത്താര്‍ ബേര്‍ക്ക, പി.കെ അബ്ദു റഹ്‌മാന്‍, ഹമീദ് കുണിയ, ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, ഹംസ ഹാജി പള്ളിപ്പുഴ, മുബാറക് ഹസൈനാര്‍ ഹാജി, ഹാഷിം ദാരിമി ദേലംപാടി, ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി പള്ളംകോട്, റഷീദ് ബെളിഞ്ചം, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം, നൗഷാദ് ചെങ്കള, എ.കെ ആരിഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.



Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it