ശംസുല്‍ ഉലമ ഇസ്ലാമിക് അക്കാദമിയുടെ പ്രൈമറി സ്‌കൂള്‍ കെട്ടിട ശിലാസ്ഥാപനം നടത്തി

എതിര്‍ത്തോട് ശംസുല്‍ ഉലമ ഇസ്ലാമിക് അക്കാദമിയുടെ പ്രൈമറി സ്‌കൂള്‍ കെട്ടിട ശിലാസ്ഥാപനം സയ്യിദ് എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുങ്കൈ നിര്‍വഹിക്കുന്നു
എതിര്‍ത്തോട്: ശംസുല്‍ ഉലമ ഇസ്ലാമിക് അക്കാദമി നടത്തിവരുന്ന അല്‍ബിര്‍ സ്ഥാപനങ്ങളുടെ പ്രൈമറി സ്‌കൂള്‍ കെട്ടിടത്തിന്റെയും കലന്ദരിയ അറബിക് കോളേജിന്റെയും ശിലാസ്ഥാപനവും നടത്തി. സയ്യിദ് എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുങ്കൈ ശിലാസ്ഥാപനം നിര്‍വഹിച്ചു. വൈ. മുഹമ്മദ് കുഞ്ഞി ഹാജിയുടെ നാമോദയത്തിലാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. എതിര്‍ത്തോട് ഖത്തീബ് അബ്ദുല്‍ നാസര്‍ യമാനി, ജമാഅത്ത് പ്രസിഡണ്ട് എം. അബ്ദുല്ല കുഞ്ഞി ഹാജി, കൊമ്പോട് അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശംസുല്‍ ഉലമ ഇസ്ലാമിക് അക്കാദമി ചെയര്‍മാന്‍ ഇ. അബ്ദുല്ല കുഞ്ഞി അധ്യക്ഷത വഹിച്ചു.
പി.കെ മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍, സക്കീര്‍ മുസ്ലിയാര്‍, എം. അഹമ്മദ്, മുഹമ്മദ്, സൈനുദ്ദീന്‍ കുന്നില്‍, വൈ. അബ്ദുല്‍ ഖാദര്‍, ബെണ്ടിച്ചാല്‍ മുഹമ്മദ്, അല്‍ത്താഫ്, ബഷീര്‍, ഉസ്മാന്‍, ഹമീദ്, അബ്ദുല്‍ റഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.