ബാരക്കാരുടെ രണ്ടാമത്തെ പുസ്തകമായ 'സമം' 29ന് പ്രകാശിതമാവും
ഉദുമ: മൈത്രി വായനശാല ആന്റ് ഗ്രന്ഥാലയം തയ്യാറാക്കിയ ബാരക്കാരായ പതിനാല് വനിതകളുടെ കഥയും കവിതയും അടങ്ങുന്ന 'സമം' എന്ന പുസ്തകം 29ന് ഞായറാഴ്ച്ച ബാര മഹാവിഷ്ണു ക്ഷേത്രത്തിലെ ഓപ്പണ്‍ സ്റ്റേജില്‍ വെച്ച് പ്രശസ്ത കവി മാധവന്‍ പുറച്ചേരി പ്രകാശനം ചെയ്യും. നടനും സംവിധായകനുമായ സുധീഷ് ഗോപാലകൃഷ്ണന്‍ പുസ്തകം ഏറ്റുവാങ്ങും. പത്മശ്രി സത്യനാരായണ ബെല്ലേരി മുഖ്യാതിഥിയാവും. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ രത്‌നാകരന്‍ മാങ്ങാടാണ് പുസ്തകത്തിന് അവതാരക എഴുതിയത് .
പ്രസാധകരായ ബാരയിലെ എഴുത്തുകാരുടെ രണ്ടാമത്തെ പുസ്തകമാണിത്. 'സമ'ത്തിന്റെ കവര്‍ പ്രകാശനം ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മി നിര്‍വ്വഹിച്ചു. ജനപ്രതിനിധികള്‍, എഴുത്തുകാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, മൈത്രിയുടെ ഭരണ സമിതി അംഗങ്ങള്‍, വായനക്കാര്‍, അഭ്യൂദയകാംക്ഷികള്‍ സംബന്ധിച്ചു. മോഹനന്‍ മാങ്ങാട് സ്വാഗതവും സരസ്വതി മാങ്ങാട് നന്ദിയും പറഞ്ഞു.