സമസ്തക്ക് നുള്ളിപ്പാടിയില്‍ ജില്ലാ ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നു; കുറ്റിയടിച്ചു

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റികള്‍ സംയുക്തമായി നുള്ളിപ്പാടിയില്‍ നിര്‍മ്മിക്കുന്ന സി.എം. ഉസ്താദ് മെമ്മോറിയല്‍ സമസ്ത ആസ്ഥാന മന്ദിരത്തിന് സമസ്ത ഉപാധ്യക്ഷന്‍ യു.എം. അബ്ദുല്‍റഹ്മാന്‍ മൗലവി കുറ്റിയടിച്ചു. ശിലാസ്ഥാപന സംഗമ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ജില്ലാ ഉപാധ്യക്ഷന്‍ എം.എസ് തങ്ങള്‍ മദനി അധ്യക്ഷത വഹിച്ചു.

ദക്ഷിണ കന്നഡ ജില്ലാ സമസ്ത പ്രസിഡണ്ട് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ പ്രാര്‍ത്ഥന നടത്തി. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡണ്ട് സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട് ആമുഖ ഭാഷണം നടത്തി. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുസ്സലാം ദാരിമി ആലംപാടി മുഖ്യ പ്രഭാഷണം നടത്തി.

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സെക്രട്ടറി കുടഗ് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ മുഖ്യാഥിതിയായിരുന്നു.

ജില്ലാ ട്രഷറര്‍ കെ.ടി അബ്ദുല്ല ഫൈസി, ജില്ലാ സെക്രട്ടറിമാരായ ചെങ്കളം അബ്ദുല്ല ഫൈസി, സിദ്ദീഖ് നദ്‌വി ചേരൂര്‍, അബ്ദുല്‍ ഖാദര്‍ മദനി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഹാഷിം ദാരിമി ദേലംപാടി, ട്രഷറര്‍ അബൂബക്കര്‍ സാലൂദ് നിസാമി, മുഷാവറ അംഗങ്ങളായ ഹംസത്തുസ്സഅദി, സ്വാലിഹ് മുസ്ലിയാര്‍ ചൗക്കി, ബഷീര്‍ ദാരിമി, എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴ, ഹസന്‍ ഫൈസി സി.എം.ബി, മുഹമ്മദ് ഫൈസി കജ, ഹാരിസ് ഹസനി, റഷീദ് ബെളിഞ്ചം, ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി ഹാജി, സി.എം അബ്ദുല്‍ ഖാദിര്‍ ഹാജി ചെര്‍ക്കള, എ. ഹമീദ് ഹാജി, ഹാദി തങ്ങള്‍, ഷഫീഖ് തങ്ങള്‍, സൈഫുള്ളാഹി തങ്ങള്‍, അഷ്‌റഫ് അസ്‌നവി, സി.എം മൊയ്തു മൗലവി, ഹമീദ് ഫൈസി, ഇര്‍ഷാദ് ഹുദവി, സഈദ് അസ്അദി, ഫാറൂഖ് ദാരിമി, ഹനീഫ് അസ്‌നവി, നൂറുദ്ദീന്‍ ഹിഷാമി, അഷ്‌റഫ് ദാരിമി, ഹനീഫ് ദാരിമി, ജമാല്‍ ദാരിമി, യൂസുഫ് പുലിക്കുന്ന്, ഇസ്മാഈല്‍ മുസ്ലിയാര്‍, സിദ്ദീഖ് ഹസനി, അബ്ദുറഹ്മാന്‍ ഹാജി കടമ്പാര്‍, സത്താര്‍ ഹാജി, മൊയ്തീന്‍ മാഷ്, അബ്ദുല്‍ അസീസ് ഹാജി, മുനീര്‍ ബിസ്മില്ല എന്നിവര്‍ പ്രസംഗിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it