നവീകരിച്ച പൊടിപ്പള്ളം ജമാഅത്ത് പള്ളി 10ന് സാദിഖലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും

ചെര്‍ക്കള: നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായ ചെര്‍ക്കള വെസ്റ്റ് പൊടിപ്പള്ളം അസാസുല്‍ ഇസ്ലാം ബിലാല്‍ ജമാഅത്ത് പള്ളി 10ന് തിങ്കളാഴ്ച അസര്‍ നിസ്‌ക്കാരാനന്തരം നടക്കുന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ദാരിമി, ജില്ലാ ഉപാധ്യക്ഷന്‍ എം.എസ് തങ്ങള്‍ ഓലമുണ്ട, ഹാജി മുഹമ്മദ് മുസ്ല്യാര്‍ കുമ്പക്കോട്, ഖലീല്‍ ഹുദവി കല്ലായം, ഉമറുല്‍ ഫാറൂഖ് ദാരിമി, മുന്‍ മന്ത്രി സി.ടി അഹമ്മദലി, സംയുക്ത ജമാഅത്ത് പ്രസിഡണ്ട് എന്‍.എ നെല്ലിക്കുന്ന്, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, കല്ലട്ര മാഹിന്‍ ഹാജി, ബഷീര്‍ ബാബ് സംബന്ധിക്കും. തുടര്‍ന്ന് മൂന്ന് ദിവസത്തെ മതവിജ്ഞാന സദസ്സും ഗ്രാന്റ് മജ്ലിസുന്നൂറും സംഘടിപ്പിക്കുമെന്ന് ജമാഅത്ത് പ്രസിഡണ്ട് മുനീര്‍ പി. ചെര്‍ക്കള, ജന. സെക്രട്ടറി സിദ്ദീഖ് ഫാത്വിമാസ്, ഫൈസല്‍ പൊടിപ്പള്ളം, ഭാരവാഹികളായ ഷരീഫ് ഹാജി മദീന, ഷാഫി ഹാജി, ഹമീദ് പൊടിപ്പള്ളം, പി.ബി റിയാസ് സ്റ്റാര്‍, അബ്ബാസ് എം.പി, ബി.കെ നിസാര്‍ സംസം, ഹനീഫ് പട്‌ളം, റസാഖ് കുമ്പക്കോട്, ലത്തീഫ് ബേനൂര്‍, നിസാം എഞ്ചിനീയര്‍ അറിയിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it