ബദിയടുക്കയില്‍ റോട്ടറി ഇന്റര്‍നാഷണല്‍ സ്വപ്‌ന ഭവന പദ്ധതിക്ക് തുടക്കം

ബദിയടുക്ക: റോട്ടറി ഇന്റര്‍നാഷണല്‍ ബദിയടുക്ക യൂണിറ്റിന്റെ നേതൃത്വത്തില്‍ സമൂഹത്തിലെ പാവപ്പെട്ടവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സ്വപ്‌ന ഭവനം പദ്ധതിക്ക് തുടക്കം കുറിച്ചു. മാന്യ ലക്ഷം വീട് കോളനിയിലെ നിര്‍ധന കുടുംബംഗമായ ചനിയപ്പ പൂജാരിക്ക് അന്തിയുറങ്ങാന്‍ അടച്ചുറപ്പുള്ള വീട് എന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കുന്നതിനായി പദ്ധതിക്ക് തുടക്കം കുറിച്ചത്.
ബദിയടുക്ക പ്രസിഡണ്ട് കേശവ പാട്ടാളിയുടെ നേതൃത്വത്തില്‍ തറക്കല്ലിട്ടു. റോട്ടറി നടത്തിവരുന്ന നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഒന്ന് മാത്രമാണ് ഇത് എന്ന് അദ്ദേഹം സൂചിപ്പിച്ചു. ചടങ്ങില്‍ പഞ്ചായത്ത് അംഗം ശ്യാമപ്രസാദ് മാന്യ, റോട്ടറി യൂണിറ്റ് സെക്രട്ടറി രമേഷ് ആള്‍വ കഡാര്‍, ഗോപാലകൃഷ്ണ കാമത്ത്, ജഗന്നാഥ റായ്, മഞ്ജുനാഥ് മാന്യ തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story