പ്രൊഫ. ടി.സി മാധവ പണിക്കരെ അനുസ്മരിച്ചു
കാസര്‍കോട്: കാസര്‍കോട്ടെ സാമൂഹ്യ, കല, സാംസ്‌കാരിക, വിദ്യാഭ്യാസ, പരിസ്ഥിതി മേഖലയില്‍ നിറസാന്നിധ്യമായിരുന്ന പ്രൊഫ. ടി.സി മാധവ പണിക്കരുടെ ആറാം ചരമ വാര്‍ഷികം ജിയോളജി പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ ജിയോ അലുംനാസിന്റെ അഭിമുഖ്യത്തില്‍ കാസര്‍കോട് ഗവ. കോളേജില്‍ നടന്നു. പ്രിന്‍സിപ്പല്‍ ഡോ. വി.എസ് അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ജിയോ ശാസ്ത്രജ്ഞനുമായ ശശിധരന്‍ മങ്കത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തി. മാധവ പണിക്കരുടെ പേരിലുള്ള എന്‍ഡോമെന്റ് അവാര്‍ഡുകള്‍ സമ്മാനിച്ചു.
കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി നേടിയ ഗവ. കോളേജ് ജിയോളജി ഗവേഷണ വിഭാഗത്തിലെ ഡോ. കെ.എം വിദ്യയെ മുന്‍ മഞ്ചേശ്വരം ഗവ. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ബി.എഫ് അബ്ദുല്‍ റഹ്‌മാന്‍ ഉപഹാരം നല്‍കി ആദരിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ബി.എസ്.സി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ മുനിയൂരിലെ കെ. ശ്രീരാജിന് മുന്‍ ഒ.എന്‍.ജി.സി ജനറല്‍ മാനേജര്‍ എന്‍. അശോക് കുമാറും എം.എസ്.സി ജിയോളജി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കുറ്റിക്കോലിലെ ആയിശത്ത് ജുവൈരിയക്ക് ഒ.ന്‍.എന്‍.ജി.സി മുന്‍ കേന്ദ്ര ജല വകുപ്പ് റീജിയണല്‍ ഡയറക്ടര്‍ ഡോ. വി. കുഞ്ഞമ്പുവും ഉപഹാരങ്ങള്‍ വിതരണം ചെയ്തു. പ്രൊഫ. വി. ഗോപിനാഥന്‍, ഡോ. എ.എന്‍ മനോഹരന്‍, സി.എല്‍ ഹമീദ്, നാരായണന്‍ പേരിയ, കെ. ശ്രീമതി ഗോപിനാഥ്, എന്‍.അശോക് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. വിദ്യ കെ.എം, അയിഷത്ത് ജുവൈരിയ, കെ. ശ്രീരാജ് തുടങ്ങിയവര്‍ മറുപടി പ്രസംഗം നടത്തി.