മുളിയാറിലെ പുലി ഭീതി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പാത്രം കൊട്ടി പ്രതിഷേധം

ബോവിക്കാനം: ജനവാസ മേഖലയിലുള്ള പുലികളെ പിടികൂടി ജനങ്ങളുടെ ഭീതി അകറ്റണമെന്ന് ആവശ്യപ്പെട്ട് ബാവിക്കരക്കുന്നില്‍ ഫ്രണ്ട്‌സ് നുസ്രത്തിന്റെ നേതൃത്വത്തില്‍ വനം വകുപ്പിന്റെ ബോവിക്കാനം സെക്ഷന്‍ ഓഫീസിലേക്ക് പാത്രം കൊട്ടി പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അനീസ മന്‍സൂര്‍ മല്ലത്ത് ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദര്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം. കുഞ്ഞമ്പു നമ്പ്യാര്‍, മുസ് ലിംലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ബി.എം അബൂബക്കര്‍, പീപ്പിള്‍സ് ഫോറം പ്രസിഡണ്ട് ബി. അഷ്‌റഫ്, മണികണ്ഠന്‍ ഓമ്പയില്‍, മുഹമ്മദ് കുഞ്ഞി കൊടുവളപ്പ്, അബ്ദുല്‍ റഹ്മാന്‍ ചാപ്പ, കബീര്‍ മുസ്ലിയാര്‍ നഗര്‍, കലാം പള്ളിക്കല്‍, മുഹമ്മദ് കുഞ്ഞി ബാവിക്കര, അബൂബക്കര്‍ ചാപ്പ, അബ്ദുല്‍ ഖാദര്‍ ബെള്ളിപ്പാടി, ബി.കെ ഷാഫി അമ്മങ്കോട്, ജാസര്‍ പൊവ്വല്‍, പി. അബ്ദുല്ല കുഞ്ഞി, മൊയ്തീന്‍ ചാപ്പ, അബ്ദുറഹ്മാന്‍ ബെള്ളിപ്പാടി, ബി.കെ ഹംസ ആലൂര്‍, ബഷീര്‍ ബി.കെ, സിദ്ദീഖ് കുണിയേരി, ഷരീഫ് പന്നടുക്കം, ഖാദര്‍ ആലൂര്‍, ഹനീഫ് ബോവിക്കാനം, ബി.എം മഹമൂദ്, ജബ്ബാര്‍ മുക്രി, സലാം പന്നടുക്കം, ഹമീദ് സൗത്ത്, അബ്ബാസ് മുക്രി, റിയാസ് മുക്രി, ഇസ്മായില്‍, അഹമ്മദ് ബെള്ളിപ്പാടി, മജീദ് പന്നടുക്കം, ഫാറൂഖ് മുക്രി, ആസിഫ് ബെള്ളിപ്പാടി സംബന്ധിച്ചു.

പരിഹാരം ആവശ്യപ്പെട്ട് മുസ്ലിംലീഗ് നേതാക്കള്‍ കലക്ടറെ കണ്ടു

മുള്ളേരിയ: പുലി ഭീതിയില്‍ മുളിയാറിലെ ജനങ്ങളുടെ പ്രയാസവും ആശങ്കയും മുസ്ലിംലീഗ് നേതാക്കള്‍ ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. പുലിയെ പിടിക്കാനോ തുരത്താനോ പ്രാഗല്‍ഭ്യം നേടിയ വനംവകുപ്പിന്റെ പ്രത്യേകം സംഘത്തെ ചുമതല ഏല്‍പിക്കണമെന്ന് മുസ്ലിംലീഗ് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി കെ.ബി. മുഹമ്മദ് കുഞ്ഞി, പഞ്ചായത്ത് പ്രസിഡണ്ട് ബി.എം അബൂബക്കര്‍ ഹാജി, ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മല്ലത്ത്, യു.ഡി.എഫ് ചെയര്‍മാന്‍ ഖാലിദ് ബെള്ളിപ്പാടി, എസ്.ടി.യു. സംസ്ഥാന സെക്രടറി ഷെരീഫ് കൊടവഞ്ചി, പഞ്ചായത്ത് സെക്രട്ടറി ബി.കെ. ഹംസ എന്നിവരാണ് കലക്ടറെ കണ്ടത്. ശാശ്വത പരിഹാരത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുളിയാറിലെ സ്ഥിതി വിലയിരുത്താന്‍ നേരിട്ട് സന്ദര്‍ശനം നടത്തുമെന്നും കലക്ടര്‍ അറിയിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it