പാലക്കുന്ന് ലയണ്‍സ് ക്ലബ്ബ് പ്രതിമാസ പെന്‍ഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ചു

പാലക്കുന്ന്: സമൂഹത്തിന്റെ താഴെത്തട്ടില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പത്തുപേരെ കണ്ടെത്തി പ്രതിമാസ പെന്‍ഷന്‍ നല്‍കുന്ന പദ്ധതിക്ക് പാലക്കുന്ന് ലയണ്‍സ് ക്ലബ്ബ് തുടക്കം കുറിച്ചു. ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ.വി. രാമചന്ദ്രന്റെ ക്ലബ്ബ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നല്‍കിയ സ്വീകരണ പരിപാടിയില്‍ പെന്‍ഷന്‍ പദ്ധതി ഉദുമ പടിഞ്ഞാറിലെ വയോധികയ്ക്ക് ആദ്യ ഗഡു നല്‍കി അദ്ദേഹം ഉദ്ഘാടനം ചെയ്തു.

ക്ലീന്‍ പാലക്കുന്ന് പദ്ധതിയുടെ ഭാഗമായി കോട്ടിക്കുളം റെയില്‍വെ സ്റ്റേഷനില്‍ പത്തോളം ചവറ്റു വീപ്പകള്‍ സ്ഥാപിക്കുന്നതിനും തുടക്കം കുറിച്ചു. ക്ലബ്ബ് പ്രസിഡണ്ട് റഹ്‌മാന്‍ പൊയ്യയില്‍ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി പി. ഗംഗാധരന്‍, എക്‌സിക്യൂട്ടീവ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ഗോപി, ജി.എല്‍.ടി. കോഡിനേറ്റര്‍ വി. വേണുഗോപാലന്‍, ഡിസ്ട്രിക്ട് സെക്രട്ടറി കെ. സുകുമാരന്‍, അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറി കാപ്പില്‍ ഷറഫുദ്ദീന്‍, റീജിയന്‍ ചെയര്‍പേഴ്‌സണ്‍ രാജേന്ദ്രന്‍ നായര്‍, സോണ്‍ ചെയര്‍പേഴ്‌സണ്‍ പ്രദീപ് കീനേരി, സെക്രട്ടറി ആര്‍.കെ. കൃഷ്ണ പ്രസാദ്, ട്രഷറര്‍ കെ. വിശ്വനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു.



Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it