നൂറ്റാണ്ടിന്റെ നൊസ്റ്റാള്‍ജിയ; ഓര്‍മ്മകളിലൂടെ തിരിഞ്ഞുനടന്ന് പൂര്‍വ്വവിദ്യാര്‍ത്ഥി കുടുംബസംഗമം


കാസര്‍കോട്: നൂറ്റാണ്ട് പിന്നിട്ട കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒ.എസ്.എയുടെ നേതൃത്വത്തില്‍ നൂറ്റാണ്ടിന്റെ നൊസ്റ്റാള്‍ജിയ എന്ന പേരില്‍ നടക്കുന്ന പരിപാടികളുടെ ഭാഗമായി പൂര്‍വ്വ വിദ്യാര്‍ത്ഥി കുടുംബസംഗമം നടത്തി.

1967 ബാച്ചില്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥി തൊട്ട് പലരും പഴയകാല ഓര്‍മ്മകളിലേക്ക് പുതുതലമുറയെ കൂട്ടിക്കൊണ്ട് പോയി. പിരിപാടി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് പ്രസിഡണ്ട് കെ. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം മുഖ്യാതിഥിയായി. സ്‌കൂള്‍ എച്ച്.എം ഉഷ, ഹയര്‍ സെക്കണ്ടറി ഇന്‍ചാര്‍ജ് വിനോദ് മാഷ്, ട്രഷറര്‍ സി.കെ അബ്ദുല്ല ചെര്‍ക്കള, വൈസ് പ്രസിഡണ്ട് സി.എ മുഹമ്മദ്, മൂസ ബി.ചെര്‍ക്കള, എ.എസ് മുഹമ്മദ്കുഞ്ഞി, ഷാഫി പാറക്കട്ട, പി.ടി.എ പ്രസിഡണ്ട് അബൂബക്കര്‍, ടി.പി ഇല്ല്യാസ്, കെ. ബാലകൃഷ്ണന്‍, ഹാരിസ് പൂരണം സംസാരിച്ചു. സെക്രട്ടറി ഷാഫി എ.നെല്ലിക്കുന്ന് സ്വാഗതവും മഹമൂദ് വട്ടയക്കാട് നന്ദിയും പറഞ്ഞു. രണ്ട് ദിവസം നീണ്ടുനിന്ന പരിപാടിയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും ഒപ്പന, തിരുവാതിര, ഭരതനാട്യം തുടങ്ങിയ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. രാത്രി 7 മണിക്ക് 50 വര്‍ഷം മുമ്പ് സ്‌കൂളില്‍ അവതരിപ്പിച്ച നാടകം 'എനിക്ക് ഗുസ്തി പിടിക്കേണ്ട' കെ.എച്ച് മുഹമ്മദിന്റെ നേതൃത്വത്തില്‍ അതേ അഭിനേതാക്കള്‍ തന്നെ വീണ്ടും വേദിയില്‍ അവതരിപ്പിച്ചു കയ്യടി നേടി. സമാപന സമ്മേളനം ഒ.എസ്.എ പ്രസിഡണ്ട് എന്‍.എ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.

കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒ.എസ്.എയുടെ നേതൃത്വത്തില്‍ നൂറ്റാണ്ടിന്റെ നൊസ്റ്റാള്‍ജിയ എന്ന പേരില്‍ നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി കുടുംബസംഗമം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it