നെല്ലിക്കുന്ന് ഗേള്‍സ് സ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷം സമാപിച്ചു

കാസര്‍കോട് ജി.വി.എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സ് സുവര്‍ണ ജൂബിലി ആഘോഷ സമാപനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: നെല്ലിക്കുന്നിലെ കാസര്‍കോട് ജി.വി.എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സിന്റെ ഒരു വര്‍ഷം നീണ്ടുനിന്ന സുവര്‍ണ ജൂബിലി ആഘോഷം സമാപിച്ചു. വിവിധ കലാപരിപാടികളോടെ മൂന്നുദിവസം നീണ്ടുനില്‍ക്കുന്നതായിരുന്നു സമാപന ചടങ്ങുകള്‍. കലാപരിപാടികള്‍ കാസര്‍കോട് എസ്.ഐ പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
ആദ്യകാല അധ്യാപിക മന്നിപ്പാടിയിലെ വീട്ടില്‍ കഴിയുന്ന നെല്ലിയാട് ടീച്ചറെ സംഘാടക സമിതി ഭാരവാഹികള്‍ ആദരിച്ചു. അധ്യാപക സംഗമം, പഴയകാല അധ്യാപകരെ ആദരിക്കല്‍ ചടങ്ങ് എന്നിവ എ.എസ്.പി ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഡി.ഇ.ഒ വി. ദിനേശ മുഖ്യാതിഥിയായി. സൂര്യനാരായണ ഭട്ട്, സി.കെ മദനന്‍, റഹീം ചൂരി, കെ.ടി അന്‍വര്‍, ആര്‍.പി രഞ്ജിനി, അനസൂയ, വരുണ്‍, അബ്ദുല്‍ റഹ്മാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥിനി സംഗമം വാര്‍ഡ് കൗണ്‍സിലര്‍ വീണ കുമാരി അരുണ്‍ ഷെട്ടി ഉദ്ഘാടനം ചെയ്തു.
ഹസൈനാര്‍ തളങ്കര അധ്യക്ഷത വഹിച്ചു. വി.എച്ച്.സി പ്രിന്‍സിപ്പാള്‍ ആര്‍.എസ് ശ്രീജ, സാബിറ എവറസ്റ്റ്, നഗരസഭ കൗണ്‍സിലര്‍ ഹേമലത ജെ. ഷെട്ടി, ഷാഫി തെരുവത്ത്, സാഹിറ വിന്നര്‍, എ.കെ ഫൗസിയ ഫാറൂഖ് സംബന്ധിച്ചു. എച്ച്.എം പി. സവിത സ്വാഗതം പറഞ്ഞു. പൊതുസമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ എം. രാജീവന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. ഉദുമ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു മുഖ്യാതിഥിയായി. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ്, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി, കെ.എം ഹനീഫ, ആര്‍.ഡി.ഡി കണ്ണൂര്‍ ആര്‍. രാജേഷ് കുമാര്‍, കാസര്‍കോട് ഡി.ഡി.ഇ ടി.വി മധുസൂദനന്‍, വി.എച്ച്.സി എ.ഡി.ഇ ആര്‍. ഉദയകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു. റാഷിദ് പൂരണം സ്വാഗതവും അബ്ദുല്‍ റഹ്മാന്‍ ബാങ്കോട് നന്ദിയും പറഞ്ഞു.