'ഉണ്ണികളേ ഒരു കഥ പറയാം...' ടൗണ്‍ ജി.യു.പി സ്‌കൂള്‍ സഹവാസ ക്യാമ്പില്‍ കുട്ടികളുമായി സംവദിച്ച് മുതുകാട്
കാസര്‍കോട്: രണ്ട് ദിവസങ്ങളായി ടൗണ്‍ ജി.യു.പി സ്‌കൂളില്‍ നടന്ന തുടിപ്പ് ദ്വിദിന സഹവാസ ക്യാമ്പ് സമാപിച്ചു. മജീഷ്യന്‍ പ്രൊഫ. ഗോപിനാഥ് മുതുകാട് കുട്ടികളുമായി സവദിച്ചു. മുതുകാടിന്റെ ഉപദേശങ്ങളും കുട്ടികളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും ഹൃദ്യമായി. വിദ്യാര്‍ത്ഥി ജീവിതം ഫലപ്രദവും സന്തോഷകരവുമാക്കാനുള്ള വഴികള്‍ വിദ്യാര്‍ത്ഥികളുമായി അദ്ദേഹം പങ്കുവെച്ചു.
സമാപന ചടങ്ങ് കാസര്‍കോട് ഡി.ഡി.ഇ മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. ആദിത്യന്‍ കുമ്പള അധ്യക്ഷത വഹിച്ചു. ക്ലാസ് ഡയറക്ടര്‍ എ. ശ്രീകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാസരകോട് ടൗണ്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ പ്രതീഷ് കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം, സി.എ.പി കണ്‍വീനര്‍ സര്‍വ്വമംഗള റാവു, സോഷ്യല്‍ പൊലീസിംഗ് ജില്ലാ കോഡിനേറ്റര്‍ പി.കെ. രാമകൃഷ്ണന്‍, സ്‌കൂള്‍ എച്ച്.എം ഡി. വിമലകുമാരി, പി.ടി.എ പ്രസിഡണ്ട് റാഷിദ് പൂരണം പ്രസംഗിച്ചു. ഡി. മോനിഷ സ്വാഗതവും ജി. അന്‍വി നന്ദിയും പറഞ്ഞു.