എം.എസ്.എഫ് ഈത്തപ്പഴ ചലഞ്ച് സാദിഖ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു

എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ഈത്തപ്പഴം ചലഞ്ച് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ഫണ്ട് സമാഹരണത്തിന് സംഘടിപ്പിക്കുന്ന ഈത്തപ്പഴം ചലഞ്ചിന്റെ ഉദ്ഘാടനം കാസര്‍കോട് സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ ലത്തീഫ് ഉപ്പളയെ പങ്കാളിയാക്കി പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, ട്രഷറര്‍ പി.എം മുനീര്‍ ഹാജി, ഖാദര്‍ ചെങ്കള, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, അഷ്റഫ് എടനീര്‍, ഇര്‍ഷാദ് മൊഗ്രാല്‍, സയ്യിദ് താഹ ചേരൂര്‍, സവാദ് അംഗടിമുഗര്‍, ടി.ഡി കബീര്‍, സലാം ബെളിഞ്ചം, ജംഷീര്‍ മൊഗ്രാല്‍, നാസര്‍ അബ്ദുല്ല, ഷഹീദ റാഷിദ്, ഷഹാന കുണിയ, ജലീല്‍ കടവത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.