പ്രവര്‍ത്തകരില്‍ ആവേശം നിറച്ച് മഹിളാ കോണ്‍ഗ്രസ് സാഹസ് കേരള യാത്ര

2026ല്‍ സ്ത്രീ സൗഹൃദ സര്‍ക്കാര്‍ കേരളം ഭരിക്കും-കെ.സി വേണുഗോപാല്‍

കാസര്‍കോട്: മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തര്‍ എം.പി നയിക്കുന്ന മഹിളാ സാഹസ് കേരളയാത്ര പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്നതായി. ചെര്‍ക്കളയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ എ.ഐ.സി.സി. സംഘടന ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി, ജെബി മേത്തര്‍ എം.പിക്ക് പതാക നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. 2026ല്‍ സംസ്ഥാനത്ത് സ്ത്രീ സൗഹൃദ സര്‍ക്കാര്‍ കൊണ്ടുവരാനുള്ള മുന്നേറ്റത്തിനാണ് ഈ യാത്ര തുടക്കം കുറിക്കുന്നതെന്ന് കെ.സി. വേണഗോപാല്‍ പറഞ്ഞു. അമ്മമാരുടെ കണ്ണീരിന് വില നല്‍കാത്ത സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്നും കാസര്‍കോട്ടെ 14 സി.പി.എം കൊലയാളികളെ ജയിലില്‍ അടച്ച ശേഷമുള്ള ഈ യാത്ര ക്രിമിനലിസത്തിന് എതിരായ മുന്നേറ്റമാണെന്നും അദ്ദേഹം പറഞ്ഞു. കോരളത്തിലെ എല്ലാ മണ്ഡലങ്ങളിലും എത്തിച്ചേരുന്ന യാത്ര സെപ്തംബര്‍ 30ന് തിരുവനന്തപുരത്ത് സമാപിക്കും. എ.ഐ.സിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, സെക്രട്ടറിമാരായ പി.സി. വിഷ്ണുനാഥ്, മന്‍സൂര്‍ അലിഖാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, അന്‍വര്‍ സാദത്ത് എം.എല്‍എ, കെ.പി.സി.സി വൈസ് പ്രസിഡണ്ട് വി.പി. സജീന്ദ്രന്‍, ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍, പി.എം. നിയാസ്, മഹിള കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ഫാത്തിമ റോഷ്‌ന, രാഷ്ട്രീയ കാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍, ഡി.സി.സി പ്രസിഡണ്ട് പി.കെ. ഫൈസല്‍, കെ.എസ്.യു. പ്രസിഡണ്ട് അലോഷ്യസ് സേവ്യര്‍, ന്യൂനപക്ഷ സെല്‍ ചെയര്‍മാന്‍ ടി.എം സക്കീര്‍ ഹുസൈന്‍, നെയ്യാറ്റിന്‍കര സനല്‍, ഐ.കെ. രാജു, ഹക്കീം കുന്നേല്‍, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ രജനി രമാനന്ദ്, ആര്‍.ലക്ഷ്മി, യു. വഹീദ, വി.കെ. മിനിമോള്‍, മിനി ചന്ദ്രന്‍ പ്രസംഗിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it