എക്‌സൈസ് പരിശോധനയില്‍ മദ്യവും മയക്കുമരുന്നും പിടിച്ചു

കാസര്‍കോട്: എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ രണ്ടിടത്ത് നിന്നായി മദ്യവും മയക്കുമരുന്നും പിടികൂടി. കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റിനാര്‍ക്കോട്ടിക് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫും സംഘവും നടത്തി പരിശോധനയില്‍ വിദ്യാനഗര്‍ കോപ്പ റോഡിന് സമീപം വെച്ച് കാറില്‍ കടത്തിക്കൊണ്ടുവന്ന 0.703 ഗ്രാം മെതാഫിറ്റമിനുമായി യുവാവിനെ പിടികൂടി. ആരിക്കാടി കൊപ്പളം കല്ലട്ടി വീട്ടില്‍ അബ്ദുല്‍ അസീസാണ് പിടിയിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി. മുരളി പ്രിവന്റീവ് ഓഫീസര്‍മാരായ വി. പ്രശാന്ത് കുമാര്‍, മഞ്ജുനാഥന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ പി. സജീഷ് എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.
കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ഡി. മാത്യുവും സംഘവും മഞ്ചേശ്വരം ബായാര്‍ ചേരാലില്‍ നടത്തിയ പരിശോധനയില്‍ 3.2 ലിറ്റര്‍ മദ്യവുമായി ചേരാലിലെ പി. അബ്ദുല്‍ സുനൈദിനെ (36) അറസ്റ്റുചെയ്തു. പ്രിവന്റീവ് ഓഫീസര്‍ മൊയ്തീന്‍ സാദിഖ്, സിവില്‍ ഓഫീസര്‍മാരായ അഖിലേഷ്, പ്രവീണ്‍ എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.