മുജീബ് കമ്പാറിന്റെ രാജി ആവശ്യപ്പെട്ട് എല്‍.ഡി.എഫ്. പ്രതിഷേധം

കാസര്‍കോട്: കുമ്പള ആരിക്കാടി കോട്ടയില്‍ അതിക്രമിച്ചു കയറി നിധി വേട്ടയ്ക്ക് ഇറങ്ങി അറസ്റ്റിലായ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് കമ്പാര്‍ രാജിവെക്കണമെന്നാവശ്യപ്പട്ട് എല്‍.ഡി.എഫ് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു.

എല്‍.ഡി.എഫ് കണ്‍വീനര്‍ പോസ്റ്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. സി.പി.എം. ഏരിയാ സെക്രട്ടറി ടി.എം.എ കരീം, ഏരിയ കമ്മിറ്റി അംഗം എം.കെ രവീന്ദ്രന്‍, ഖലീല്‍ എരിയാല്‍, കെ. കുഞ്ഞിരാമന്‍, ഹനീഫ് കടപ്പുറം, സഫീര്‍ ഗുല്‍സാര്‍, എ.പി റഫീഖ്, ഷുക്കൂര്‍ എരിയാല്‍, ജാവിര്‍ കുളങ്കര, കെ. ഇന്ദിര, ഹമീദ് പടിഞ്ഞാര്‍, അസ്ഹര്‍ പെരിയടുക്കം, എം. സിറാജ്, കെ.എം റിയാസ്, അഫീദ് കടവത്ത് സംസാരിച്ചു. സി.പി.എം ലോക്കല്‍ സെക്രട്ടറി റഫീഖ് കുന്നില്‍ സ്വാഗതവും എസ്. റൗഫ് നന്ദിയും പറഞ്ഞു.

മുജീബ് കമ്പാറിന്റെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി., എസ്.ഡി.പി.ഐ. സംഘടനകളും പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

കുമ്പള: ആരിക്കാടിയിലെ കോട്ടയില്‍ നിധിവേട്ട നടത്താനിറങ്ങിയ സംഭവത്തില്‍ കുമ്പളയിലെ ലീഗ് നേതാക്കളുടെ ബന്ധം അന്വേഷിക്കണമെന്നും കഴിഞ്ഞ ദിവസം കോട്ടയിലുണ്ടായ തീപിടിത്തവും ഉന്നതതല അന്വേഷണം നടത്തി ദുരൂഹത ഒഴിവാക്കണമെന്നും സി.പി.എം. കുമ്പള ലോക്കല്‍ സെക്രട്ടറി കെ.ബി. യൂസഫ് ആവശ്യപ്പെട്ടു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it