'ഇന്ത്യ സ്വസ്തികയുടെ നിഴലില്‍' പുസ്തകം ചര്‍ച്ച നടത്തി
കാസര്‍കോട്: രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ 'ഇന്ത്യ: സ്വസ്തികയുടെ നിഴലില്‍' എന്ന പുസ്തകം തനിമ കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ചര്‍ച്ച ചെയ്തു.
മുസ്ലിംലീഗ് ജില്ല ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ചരിത്രത്തില്‍ നാം നടന്നുവന്ന വഴികളിലും നടന്നുകൊണ്ടിരിക്കുന്ന വഴികളിലും എത്രമാത്രം അപകടം പതിയിരിക്കുന്നു എന്ന് ഈ പുസ്തകം ബോധ്യപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അഷ്‌റഫലി ചേരങ്കൈ അധ്യക്ഷത വഹിച്ചു.
അബു ത്വാഈ പുസ്തക പരിചയം നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് പി. ദാമോദരന്‍, കാസര്‍കോട് സാഹിത്യവേദി പ്രസിഡണ്ട് എ.എസ്. മുഹമ്മദ്കുഞ്ഞി, അഡ്വ. വി. സുരേഷ് ബാബു, എരിയാല്‍ അബ്ദുല്ല, അഡ്വ. വി.എം. മുനീര്‍, മധു എസ്. നായര്‍, എം.എ. നജീബ്, ഡോ. കെ. ചന്ദ്രന്‍, അഷ്‌റഫ് കൈന്താര്‍, എ.പി. വിനോദ്, ബി.കെ. മുഹമ്മദ്കുഞ്ഞി, സലാം ചൗക്കി, കെ.ബി. അബൂബക്കര്‍, ഷാഫി സിദ്ദക്കട്ട, എസ്.കെ.ടി. ശശി, സലീം സന്ദേശം, രവീന്ദ്രന്‍ പാടി, റഹീം തെരുവത്ത്, അബ്ദുല്ലത്തീഫ്, കുന്നില്‍ അബ്ദുല്ല, അച്ചു കാസര്‍കോട്, ബഷീര്‍ കൊല്ലംപാടി സംബന്ധിച്ചു.
കെ.പി.എസ് വിദ്യാനഗര്‍ സ്വാഗതം പറഞ്ഞു.