ഇമാം ഷാഫി അക്കാദമി വാര്‍ഷിക ജല്‍സക്ക് തുടക്കമായി

കുമ്പള: ഇമാം ഷാഫി ഇസ്ലാമിക് അക്കാദമിയില്‍ വര്‍ഷം നടത്തിവരുന്ന ജല്‍സ:സീറത്തു ഇമാം ഷാഫിഈ ആണ്ട് നേര്‍ച്ചക്കും ആത്മീയ പരിപാടികള്‍ക്കും തുടക്കമായി. സ്വാഗത സംഘം ചെയര്‍മാന്‍ മീപ്പിരി ഷാഫി ഹാജി പതാക ഉയര്‍ത്തി. സിയാറത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗം ബി.കെ.അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി ബംബ്രാണ നേതൃത്വം നല്‍കി. ഖത്മുല്‍ ഖുര്‍ആന്‍ പാരായണത്തിന് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ നേത്യത്വം നല്‍കി. ത്രഡ് ആര്‍ട്ട് എക്‌സ്‌പോ അറബി ഹാജി കുമ്പള ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് ശേഷം ഹോം കമിംഗ് ഗ്രാന്റ് ആലുംനി മീറ്റും രാത്രി 7 മണിക്ക് ഉദ്ഘാടന സമ്മേളനവും, മജ്‌ലിസുന്നുറും ഇശ്ഖ്മജ്‌ലിസും നടക്കും. കെ.എല്‍ അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി, എം.എം. ഇസ്സുദ്ദീന്‍ ഹാജി, സ്പിക് അബ്ദുല്ലക്കുഞ്ഞി ഹാജി, ഗഫൂര്‍ എരിയാല്‍, ഡോ. ഫസല്‍ റഹ്മാന്‍, അബൂബക്കര്‍ സാലുദ് നിസാമി, അഷ്‌റഫ് റഹ്മാനി ചൗക്കി, മൂസ ഹാജി കോഹിനൂര്‍, സുബൈര്‍ നിസാമി, ഹമീദ് ഹാജി പറപ്പാടി, മൂസ നിസാമി, എസ്.പി. സ്വലാഹുദ്ദിന്‍, അലി ദാരിമി, മൂസ സഈദി, ശറഫുദ്ദീന്‍ ഫൈസി, ഹമീദ് സ്പിക്, മന്‍സുര്‍ അശ്ശാഫി, കണ്ടത്തില്‍ മുഹമ്മദ് ഹാജി, ഇസ്മായീല്‍ ഹാജി കടവത്ത്, അബ്ദുല്‍ റഹ്മാന്‍ ഹൈതമി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, ഖാസിം ഫൈസി സീതാംഗോളി, മുഹമ്മദ് മുസ്ലിയാര്‍ മടവൂര്‍, ബദ്‌റുല്‍ മുനീര്‍ അശ്ശാഫി, സാജിദ് ഹനീഫി, മുഹമ്മദ് കുഞ്ഞി ഹാജി പേരാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it