വന്യമൃഗങ്ങള്‍ കാടിറങ്ങുന്നത് തടയാന്‍ വിവിധ പദ്ധതികളുമായി വനം വകുപ്പ്

പാണ്ടി വനത്തില്‍ വനം വകുപ്പ് അധികൃതര്‍ തടയണ നിര്‍മിക്കുന്നു
മുള്ളേരിയ: വേനല്‍ ശക്തമാകുന്നതോടെ തീറ്റയും വെള്ളവും തേടി വന്യമൃഗങ്ങള്‍ കാടിറങ്ങി വരുന്നത് തടയാന്‍ കാടിനുള്ളിലും വനാതിര്‍ത്തിയിലും വിവിധ പദ്ധതികളുമായി വനം വകുപ്പ്. വേനലില്‍ കുടിവെള്ളത്തിനായി ജലസ്രോതസ് വന്യമൃഗങ്ങളുടെ സ്വഭാവിക ആവാസവ്യവസ്ഥ ഒരുക്കുന്നതിന് സ്വഭാവിക മരങ്ങള്‍ വെച്ച് പിടിപ്പിക്കല്‍, വനാതിര്‍ത്തികളില്‍ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പദ്ധതികളാണ് നടപ്പിലാക്കുന്നത്. പുലി, ആന, പോത്ത് തുടങ്ങിയവയുടെ ശല്യം രൂക്ഷമായി തുടരുമ്പോള്‍ കൂടുതല്‍ വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി ജനജീവിതം ദുസ്സഹമാകുന്നത് തടയുന്നതിന് വേണ്ടിയാണ് പുതിയ പദ്ധതികളുമായി വനംവകുപ്പ് രംഗത്തെത്തിയത്.
ഉള്‍ക്കാടുകളിലെ സ്വാഭാവിക ജലസ്രോതസുകളായ അരുവികളിലും ചാലുകളിലും വന്യമൃഗങ്ങള്‍ക്കായി ചെറുതടയണകള്‍ നിര്‍മിക്കും. വനത്തിനുള്ളില്‍ വീണുകിടക്കുന്ന പാഴ്മരങ്ങള്‍, കമ്പുകള്‍, പുല്ല്, ഇല മുതലായവ ഉപയോഗിച്ചുള്ളവയാണ് ഈ തടയണകള്‍. മഴവെള്ളപ്പാച്ചിലില്‍ ഇവ ഒഴുകിപ്പോകുന്നതിനാല്‍ ഒഴുക്ക് തടസപ്പെടുകയുമില്ല. ഇതിനു പുറമെ കുളങ്ങള്‍, നീരുറവകള്‍, പള്ളങ്ങള്‍ എന്നിവ വൃത്തിയാക്കി ജലലഭ്യത ഉറപ്പാക്കും.
തൊഴിലുറപ്പ് പദ്ധതി, ജലശക്തി അഭിയാന്‍ വനസംരക്ഷണ സമിതി, എന്‍.എസ്.എസ് യുനിറ്റുകള്‍ എന്നിവരുടെ സഹകരണത്തോടെ കൂടുതല്‍ തടയണകള്‍ നിര്‍മിക്കും. കാറഡുക്ക, മുളിയാര്‍ പഞ്ചായത്തുകളിലെ വനാതിര്‍ത്തികളിലും വനത്തിലെ റോഡരികിലും സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കും. മുളിയാര്‍, കാറഡുക്ക പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളില്‍ അക്കേഷ്യ, മാഞ്ചിയം മരങ്ങള്‍ മുറിച്ചു മാറ്റി സ്വഭാവിക മരങ്ങള്‍ വച്ചുപിടിപ്പിക്കാനുള്ള നടപടികളും തുടങ്ങി.