Begin typing your search above and press return to search.
മുംബൈയില്‍ നിന്ന് മടങ്ങുമ്പോള്‍ ട്രെയിനില്‍ അന്തരിച്ചു

അണങ്കൂര്‍: മുംബൈയില്‍ നിന്ന് ട്രെയിനില്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഹൃദയാഘാതം മൂലം അന്തരിച്ചു. തളങ്കര സ്വദേശിയും പച്ചക്കാട്ട് താമസക്കാരനുമായ മുഹമ്മദ് ഹബീബുല്ലയാണ് മരിച്ചത്. മുംബൈയില്‍ വ്യാപാര സ്ഥാപനങ്ങളുണ്ട്. ഏതാനും ദിവസം മുമ്പാണ് മുംബൈയ്ക്ക് പോയത്. ഗരീബ്‌രഥ് എക്‌സ്പ്രസില്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ രത്‌നഗിരിയില്‍ വെച്ചാണ് ഹൃദയാഘാതം ഉണ്ടായത്. ദഖീറത്തുല്‍ ഉഖ്‌റാ സംഘം മെമ്പറും പച്ചക്കാട് മമ്പഉല്‍ ഉലൂം മദ്രസ വൈസ് പ്രസിഡണ്ടുമാണ്. ഭാര്യ: ആയിഷ തുരുത്തി. മക്കള്‍: ഷമീമ, സിദ്ദീഖ്, ലത്തീഫ്, ലുയുന, സര്‍ഫീന, ഷഹദാഫ്, ടിപ്പു. മരുമക്കള്‍: മൊയ്തീന്‍, മൊഹ്‌യുദ്ദീന്‍, റഹീം. സഹോദരങ്ങള്‍: ബുഷ്‌റ, അബ്ദുല്‍ ഖാദര്‍, യൂസഫ്, മറിയംബി, ഉമൈമ, ഫാത്തിമ.
Next Story